ഗര്‍ഭാശയകാന്‍സര്‍ കുറയുന്നു

ഗര്‍ഭാശയകാന്‍സര്‍ കുറയുന്നു

രാജ്യത്ത് സര്‍വ്വസാധാരണമായ രണ്ടാമത്തെ കാന്‍സറായ ഗര്‍ഭാശയകാന്‍സര്‍ കുറയുന്നു. രാജ്യത്തൊട്ടാകെയുള്ള ജനസംഖ്യാടിസ്ഥാനത്തിലുള്ള രജിസ്ട്രികളില്‍ പുതിയ കേസുകള്‍ ശരാശരി 1.81% -3.48% എന്ന നിരക്കില്‍ കുറയുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബംഗളൂരു, ബാര്‍ഷി, ചെന്നൈ, ഭോപ്പാല്‍, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഐസിഎംആറിന്റെ എല്ലാ പ്രാദേശിക രജിസ്ട്രികളും കാലക്രമേണ പ്രായപരിധി ക്രമീകരിച്ച നിരക്കില്‍ ഗണ്യമായ കുറവ് കാണിച്ചു. പ്രാഥമികമായി സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയതാണ് ഈ കുറവിന് കാരണം. എന്നാല്‍ രോഗനിര്‍ണയം കുറവായതിനാല്‍, ഗ്രാമപ്രദേശങ്ങളിലും മറ്റും രജിസ്റ്റര്‍ ചെയ്യുന്ന രോഗികളുടെ നിരക്ക് കുറവു രേഖപ്പെടുത്തുന്നതും ഇതില്‍ പ്രതിഫലിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍, മിക്കവാറും പ്രദേശങ്ങളില്‍ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്, വളരെ ചെറിയ അനുപാതം രോഗികള്‍ മാത്രമാണ്് രോഗനിര്‍ണ്ണയത്തിനു സന്നദ്ധരാകുന്നത്. അതിനാല്‍, പല കേസുകളുംഅണ്ഡാശയ കാന്‍സറായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല.

ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രജിസ്ട്രി (20122014ല്‍) പ്രകാരം കാലാനുഗതമായുള്ള വാര്‍ഷിക ശതമാന മാറ്റം (എപിസി) ബെംഗളൂരുവില്‍ അണ്ഡാശയ കാന്‍സര്‍ നിരക്ക് -2.26% ആയിരുന്നു. ഭോപ്പാല്‍ (1.81%), ചെന്നൈ (3.48%), ദില്ലി (2.73%), മുംബൈ (1.99%) എന്നിങ്ങനെ താഴേക്കാണ് മാറ്റം ദൃശ്യമായത്. ഈ പ്രദേശങ്ങളെല്ലാം മൂന്ന്, അഞ്ച് വര്‍ഷങ്ങളിലെ വാര്‍ഷിക ശരാശരി നിരക്കില്‍ ഗണ്യമായ കുറവ് കാണിക്കുന്നു. ലോകത്ത് അണ്ഡാശയ കാന്‍സര്‍ മൂലം ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഇന്ത്യക്കാരാണ്. ലോകത്തില്‍ അണ്ഡാശയകാന്‍സര്‍ രോഗികളില്‍ നാലിലൊന്ന് ഇന്ത്യയിലാണ്. 2012 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 1,22,844 സ്ത്രീകള്‍ക്ക് ഗര്‍ഭാശയകാന്‍സര്‍ കണ്ടെത്തിയിട്ടുമ്ട്. 67,477 പേര്‍ ഈ രോഗം മൂലം മരിക്കുന്നു. ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ 5,30,000 പുതിയ ഗര്‍ഭാശയ അര്‍ബുദ കേസുകള്‍ കണക്കാക്കുന്നു , ഏകദേശം 2,70,000 മരണങ്ങള്‍, ഇത് കാന്‍സര്‍ബാധിതരായ സ്ത്രീകളുടെ മരണങ്ങളില്‍ 7.5%ത്തെ പ്രതിനിധീകരിക്കുന്നു. ഈ മരണങ്ങളില്‍ 85 ശതമാനത്തിലധികവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിന്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് എന്നിവ കണക്കിലെടുത്ത് 2079 ഓടെ ഇന്ത്യയ്ക്ക് ഗര്‍ഭാശയ അര്‍ബുദം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ദി ലാന്‍സെറ്റ് ഓങ്കോളജിയല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കി. 2020 ഓടെ സര്‍ക്കാര്‍ പരിപാടിയില്‍ എച്ച്പിവി വാക്‌സിന്‍ അവതരിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആരോഗ്യ, ആരോഗ്യ കേന്ദ്രങ്ങളില്‍അണ്ഡാശയകാന്‍സര്‍പരിശോധനകള്‍ നടത്തിപ്പോരുന്നുണ്ട്.

Comments

comments

Categories: Health