സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ക്ക് റെയ്ല്‍വേയില്‍ നിന്ന് ലഭിച്ച പ്രീമിയം തുക 46 കോടി രൂപ

സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ക്ക് റെയ്ല്‍വേയില്‍ നിന്ന് ലഭിച്ച പ്രീമിയം തുക 46 കോടി രൂപ

ക്ലെയ്മുകളില്‍ വിതരണം ചെയ്തത് 7 കോടി രൂപ മാത്രം

ന്യൂഡെല്‍ഹി: വിവിധ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് റെയ്ല്‍വേയില്‍ നിന്നും ട്രെയ്ന്‍ യാത്രികരില്‍ നിന്നുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ലഭിച്ച പ്രീമിയം തുക 46 കോടി രൂപ. റെയ്ല്‍വേയുടെ യാത്രാ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇക്കാലയളവില്‍ വിവിധ ക്ലെയ്മുകളില്‍ ഈ കമ്പനികള്‍ വിതരണം ചെയ്തത് 7 കോടി രൂപ മാത്രമാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. റെയ്ല്‍വേയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഐആര്‍സിടിസി ഇന്‍ഷുറന്‍സ് പദ്ധതിക്കായി ശ്രീറാം ജനറല്‍ ഇന്‍ഷുന്‍സ് കമ്പനി ലിമിറ്റഡ്, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, റോയര്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് തുടങ്ങിയ മൂന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇ- ടിക്കറ്റ് ബുക്ക് ചെയ്ത് ഉറപ്പിച്ചവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ട്രെയ്ന്‍ അപകടങ്ങളോ ട്രെയ്‌നിനകത്തെ സംഭവങ്ങളോ മൂലം സംഭവിക്കുന്ന പരുക്കുള്‍ക്കും ജീവഹാനിക്കും പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് തുക ലഭിക്കും. 2018 ഓഗസ്റ്റ് 31 വരെ ഐആര്‍സിടിസിയാണ് പ്രീമിയം തുക അടച്ചിരുന്നത്. അതിനു ശേഷം ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറി. ഒരു യാത്രയില്‍ നിന്ന് 49 പൈസയാണ് ഇന്‍ഷുറന്‍സിനായി ഈടാക്കുന്നത്.

മധ്യപ്രദേശിലെ സാമൂഹ്യ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടി പ്രകാരം രണ്ട് വര്‍ഷത്തിനിടെ 206 ക്ലൈയ്മുകള്‍ വന്നതില്‍ 72 എണ്ണം നിരസിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റെയ്ല്‍വേ അപകടങ്ങള്‍ കുറഞ്ഞതിനാല്‍ ക്ലൈയ്മുകളും കുറയുകയായിരുന്നുവെന്നാണ് റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

Comments

comments

Categories: FK News