ചൈനയില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ ജിപിഎസ് സ്മാര്‍ട്ട് വാച്ചുകള്‍

ചൈനയില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ ജിപിഎസ് സ്മാര്‍ട്ട് വാച്ചുകള്‍

ബീജിംഗ്: 60 പ്രാഥമിക വിദ്യാലയത്തിലെ 17,000 സ്‌കൂള്‍ കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ജിപിഎസ് സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കി, കുട്ടികളുടെ ഓരോ ചലനവും നിരീക്ഷിക്കാന്‍ മാതാപിതാക്കളെ ഇത് സഹായിക്കും. ചൈനയുടെ ജിപിഎസ് ട്രാക്കിംഗ് സംവിധാനമായ ബെയ്ദൗവിന്റെ (BeiDou) പുതിയ പതിപ്പിനോട് ലിങ്ക് ചെയ്തിരിക്കുന്നതാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍. ഈ വാച്ച് ധരിക്കുന്ന കുട്ടികളെ 10 മീറ്ററിനുള്ളില്‍ ട്രാക്കുചെയ്യാനും കഴിയും.

രക്ഷകര്‍ത്താക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്ഥാനം നിരീക്ഷിക്കാന്‍ കഴിയും കൂടാതെ കുട്ടി അടിയന്തരമായി അല്ലെങ്കില്‍ സന്ദേശം അയച്ചാല്‍ അറിയിപ്പും ലഭിക്കും. ഉദാഹരണമായി കുട്ടി ഏതെങ്കിലും നദിക്കു സമീപമെത്തിയാല്‍ വാച്ചിലൂടെ രക്ഷിതാവിന് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും. അതിലൂടെ അപകടം സംഭവിക്കുന്നതില്‍നിന്നും രക്ഷപ്പെടുത്താനും സാധിക്കും. കുട്ടികളുടെ ചലനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ വികസിപ്പിച്ചതിലൂടെ ബെയ്ദൗവിന്റെ ട്രാക്കിംഗ് ശേഷി വെളിപ്പെടുത്തുന്നതിന്റെ ആദ്യ ശ്രമമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഭാവിയില്‍ ബെയ്ദൗവിന്റെ ലൊക്കേഷന്‍ ട്രാക്കിംഗ് സേവനങ്ങള്‍ കൂടുതല്‍ വ്യാപകമായി ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. മുഖം തിരിച്ചറിയല്‍(ഫേസ് റെക്കഗ്‌നിഷന്‍), മൊബൈല്‍ ഡാറ്റ ശേഖരണം, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചു നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ അതിവേഗ ശ്രമങ്ങള്‍ക്കിടയിലാണ് ജിപിഎസ് ഉപയോഗിച്ചുള്ള ട്രാക്കിംഗ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഡാറ്റ കോര്‍പറേഷന്റെ (ഐഡിസി) റിപ്പോര്‍ട്ട് അനുസരിച്ച്, വെയറബിള്‍സ് (ധരിക്കാവുന്ന ഉപകരണങ്ങള്‍) വിപണി 2019-ല്‍ 222.9 മില്യന്‍ യൂണിറ്റുകളുടെ ആഗോള കയറ്റുമതിക്കു സാക്ഷ്യം വഹിക്കുമെന്നാണ്.

Comments

comments

Categories: Tech