പക്ഷാഘാതം ആദ്യനിമിഷങ്ങള്‍ നിര്‍ണായകം

പക്ഷാഘാതം ആദ്യനിമിഷങ്ങള്‍ നിര്‍ണായകം

പക്ഷാഘാതം സംഭവിക്കുന്നവര്‍ക്ക് ആദ്യ 15 മിനുറ്റിനുള്ളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നത് അതിജീവനത്തില്‍ വലിയ മാറ്റമുണ്ടാക്കും

പക്ഷാഘാതരോഗികള്‍ക്ക് അസുഖം സംഭവിക്കുന്നതു തൊട്ട് വൈദ്യചികില്‍സ കിട്ടുന്നതു വരെയുള്ള സമയം നിര്‍ണായകമാണ്. വളരെ കുറച്ച് സമയം പോലും പ്രത്യക്ഷത്തില്‍ത്തന്നെ കര്യമായ മാറ്റമുണ്ടാക്കാം.

15 മിനുറ്റിനുള്ളില്‍ ചികില്‍സയ്‌ക്കെത്തിച്ച ആയിരം രോഗികളില്‍ മരണസംഖ്യ 15ല്‍ താഴെയായിരുന്നു. നേരത്തേ ചികില്‍സ ലഭ്യമാക്കാനായതിന്റെ ഫലമായി ആയിരത്തിന് 17 പേര്‍ക്ക് പരസഹയമില്ലാതെ ആശുപത്രിയില്‍ തിരികെ പോകാനും ആയിരത്തിന് 22 പേര്‍ക്ക് ആശുപത്രി വിട്ടു കഴിഞ്ഞ് സ്വയം പരിചരിക്കാനും കഴിഞ്ഞു. ഡേവിഡ് ജെഫെന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ 6,700 ല്‍ അധികം ആളുകൡ നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. പഠന ഫലങ്ങള്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ (ജാമ) പ്രസിദ്ധീകരിച്ചു.

പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളെ വേഗത്തില്‍ തിരിച്ചറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കണ്ടെത്തലുകള്‍ പുതിയ വെളിച്ചം വീശുന്നു. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കേണ്ട കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പഠനത്തിലെ രണ്ട് വ്യത്യസ്ത സമയഘട്ടം ഗവേഷകര്‍ പരിശോധിച്ചു. ആദ്യത്തേത് പക്ഷാഘാത ലക്ഷണങ്ങളുടെ ആരംഭം മുതല്‍ ചികിത്സ വരെയുള്ള സമയമായിരുന്നു. രണ്ടാമത്തേത് ആശുപത്രിയിലെത്തിയ സമയം മുതല്‍ ചികിത്സ വരെയുള്ളതും.

ഒരു വ്യക്തി ആശുപത്രിയില്‍ എത്തിക്കഴിഞ്ഞാല്‍, ഒരു ഡോക്ടര്‍ അവരെ എത്ര വേഗത്തില്‍ കാണുമെന്നതിനെ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കും. അത്യാഹിതവിഭാഗത്തില്‍ എത്തുമ്പോള്‍ അധികം കാത്തുനില്‍ക്കാതെ വേഗത്തിലുള്ള ചികിത്സ നിര്‍ദ്ദേശിച്ചേക്കാം. രോഗിയെ മറ്റൊരു മെഡിക്കല്‍ സൗകര്യത്തിലേക്ക് മാറ്റുന്നതാണ് മറ്റൊരു ഘടകം.

പക്ഷാഘാതചികില്‍സയില്‍ ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമം ത്രോംബെക്ടമിയാണ്. രക്തക്കുഴലില്‍ നിന്ന് കട്ടപിടിച്ച രക്തം നീക്കംചെയ്യുന്നു. ത്രോംബെക്ടമി നടത്താന്‍ സൗകര്യമില്ലാത്ത ആശുപത്രിയാണെങ്കില്‍, അതിനു കഴിയുന്ന ഒരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റേണ്ടതുണ്ട്. പക്ഷാഘാതത്തിന്റെ രൂക്ഷത തിരിച്ചറിഞ്ഞാല്‍, അവരെ നേരിട്ട് ത്രോംബെക്ടമി പ്രക്രിയയ്ക്ക് ശേഷിയുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുകയെന്നതാണ് ചികില്‍സ ലഭ്യമാക്കുന്നതില്‍ പ്രധാനം.

പക്ഷാഘാതരോഗികളെ പ്രവേശിപ്പിക്കുമ്പോള്‍ അടിയന്തര ചികില്‍സയ്ക്ക് ആശുപത്രികള്‍ തയാറാകാറുണ്ട്. രോഗികളെ നേരേ അത്യഹിതവിഭാഗത്തില്‍ കയറ്റി എത്രയും പെട്ടെന്നു ചികില്‍സ നല്‍കും. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതുവരെ രോഗിയെ പരിചരിക്കേണ്ടതും പ്രധാനമാണ്.

പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. മുഖം, കൈത്തണ്ട, വായ, സംസാരം എന്നിവയ്ക്ക് വരുന്ന ബലക്കുറവും കോട്ടവുമാണ് പ്രധാന ലക്ഷണങ്ങള്‍. ബോധം നഷ്ടപ്പെടുകയും തിരിച്ചറിയല്‍ ശേഷി കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തിക്ക് സ്വയം സഹായം ബുദ്ധിമുട്ടാണ്. ഈ സന്ദര്‍ഭങ്ങളില്‍, കാഴ്ചക്കാര്‍ക്കു മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുകയുള്ളൂ. രോഗികളുടെ ചികിത്സ നേരത്തേയാക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യദാതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും, അതിന് സാഹചര്യമൊരുക്കുകയാണ് ദൃക്‌സാക്ഷികള്‍ ചെയ്യേണ്ടത്, പ്രധാനമായും ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുക്കുന്നതിനു തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യം രോഗിയുടെ വിദ്യാഭ്യാസം, പക്ഷാഘാതലക്ഷണങ്ങളെ കുറിച്ചുള്ള അവബോധം, അത്തരം ലക്ഷണങ്ങള്‍ വൈദ്യസഹായം തേടേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ്. രോഗലക്ഷണങ്ങളുമായി ഉറങ്ങാന്‍ പോയാല്‍ കിടക്കയില്‍ പക്ഷാഘാതമുണ്ടാകാനിടയുണ്ട്. ഇത് ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യമാണ്, അത് രോഗിയുടെ അവബോധത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പക്ഷാഘാതത്തെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുകയാണ് പ്രധാനം.

Comments

comments

Categories: Health
Tags: Essential