തെലങ്കാനയില്‍ മരുന്നുവര്‍ഷം

തെലങ്കാനയില്‍ മരുന്നുവര്‍ഷം

പൈലറ്റില്ലാ വിമാനങ്ങള്‍ വഴി മരുന്നുവിതരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തെലങ്കാനയില്‍ നടപ്പാക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറം സെന്റര്‍ ഫോര്‍ ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ നെറ്റ്വര്‍ക്ക് തെലങ്കാനയില്‍ ‘മെഡിസിന്‍ ഫ്രം സ്‌കൈ’ എന്ന നൂതന ഡ്രോണ്‍ വിതരണ പദ്ധതി ആരംഭിക്കുന്നു. തെലങ്കാന സര്‍ക്കാറിന്റെയും ഹെല്‍ത്ത് നെറ്റ് ഗ്ലോബലിന്റെയും പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയില്‍ രക്തം, വാക്‌സിനുകള്‍, മെഡിക്കല്‍ സാമ്പിളുകള്‍, അവയവങ്ങള്‍ എന്നിവയ്ക്കുള്ള ഡ്രോണ്‍ അധിഷ്ഠിത ഡെലിവറികളെക്കുറിച്ച് സമഗ്രമായ പഠനം ഉള്‍പ്പെടുത്തും. വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളുടെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍തെലങ്കാന സര്‍ക്കാര്‍, വേള്‍ഡ് ഇക്കണോമിക് ഫോറം, ഹെല്‍ത്ത് നെറ്റ് ഗ്ലോബല്‍ എന്നിവര്‍ ഒപ്പുവച്ചു. മരുന്നുവിതരണ ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിന് ഡെലിവറി ഡ്രോണുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാന്‍ തെലങ്കാനയില്‍ പൈലറ്റ് പദ്ധതി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യസംരക്ഷണ വിതരണ ശൃംഖലകളില്‍ മികച്ച തീരുമാനമെടുക്കുന്നതിനും ദേശീയ ആരോഗ്യ പദ്ധതിയുടെ വിദൂര മരുന്നു വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മരുന്നു വിതരണ സംവിധാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. വേള്‍ഡ് ഇക്കണോമിക് ഫോറം ആണ് പദ്ധതിക്ക് സഹായം നല്‍കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആരോഗ്യപരിപാലനരംഗത്തെ ഇന്ത്യയുടെ സാധ്യതകള്‍ തുറന്നിടാനും പദ്ധതി സഹായകമാകുമെന്ന് വ്യവസായ, വാണിജ്യ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍ പറഞ്ഞു. ഡ്രോണുകള്‍ ഉപയോഗിച്ച് വൈദ്യസഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ചരിത്രപരമായ ശ്രമമാണിത്. പൊതുജനാരോഗ്യരംഗത്ത് കൂടുതല്‍ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിനിത് പ്രചോദനം നല്‍കും, രോഗികള്‍ക്ക് സാധ്യമായ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ അടിയന്തര പരിചരണ സേവനങ്ങള്‍ പ്രാപ്തമാക്കുകയും അങ്ങനെ അവരുടെ ജീവന്‍ രക്ഷിക്കാനും ഇതിലൂടെയാകും.

Comments

comments

Categories: Health
Tags: stroke, Telengana