മെഡിക്കല്‍ ഉപകരണങ്ങളുടെ ഇടലാഭം 30% കുറയ്ക്കാന്‍ കേന്ദ്രം

മെഡിക്കല്‍ ഉപകരണങ്ങളുടെ ഇടലാഭം 30% കുറയ്ക്കാന്‍ കേന്ദ്രം

കച്ചവടക്കാരുടെ ഇടലാഭം 50 ശതമാനം കുറയ്ക്കണമെന്ന് നിതി ആയോഗ് ശുപാര്‍ശ

ന്യൂഡെല്‍ഹി: രാജ്യത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ വില 30 ശതമാനത്തോളം കുറയാന്‍ അവസരമൊരുങ്ങി. കച്ചവടക്കാരുടെ ഇടലാഭം 30 ശതമാനം കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിലയില്‍ 50 ശതമാനത്തോളം കുറവ് വരുത്തണമെന്നാണ് നിതി ആയോഗ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പേസ് മേക്കറുകള്‍, ശ്രവണസഹായികള്‍, കത്തീറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ രോഗികള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇടലാഭം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് ശുപാര്‍ശകള്‍ കേന്ദ്ര മരുന്നു വില നിര്‍മാണ അതോറിറ്റിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ (എന്‍പിപിഎ) അന്തിമ പരിഗണനയിലാണ്. മരുന്ന് നിര്‍മാതാക്കള്‍ വിതരണക്കാര്‍ക്കും സ്‌റ്റോക്കിസ്റ്റുകള്‍ക്കും മരുന്നുകള്‍ നല്‍കുന്ന നിരക്കും പരമാവധി വില്‍പ്പന വിലയും തമ്മിലുള്ള വ്യത്യാസമാണ് ഇടലാഭം.

Categories: FK News, Slider