നിക്ഷേപകര്‍ക്ക് ലഭിച്ചത് പിന്തിരിപ്പന്‍ സന്ദേശം: പൊറിഞ്ചു വെളിയത്ത്

നിക്ഷേപകര്‍ക്ക് ലഭിച്ചത് പിന്തിരിപ്പന്‍ സന്ദേശം: പൊറിഞ്ചു വെളിയത്ത്

വിപണിക്ക് പ്രതികൂലമായ ബജറ്റ് വ്യവസ്ഥകള്‍, സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതിന്റെ നേട്ടം തല്‍ക്കാലത്തേക്കെങ്കിലും നഷ്ടപ്പെടുത്തി

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റ 2019-20 ബജറ്റ് നിക്ഷേപക സമൂഹത്തിന് നല്‍കുന്ന സന്ദേശം പിന്തിരിപ്പനാണെന്ന് സാമ്പത്തിക വിദഗ്ധനും നിക്ഷേപകനുമായ പൊറിഞ്ചു വെളിയത്ത്. സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ സമ്പദ് വ്യവസ്ഥയെയും വിപണികളെയും ബാധിച്ചെന്ന് നിക്ഷേപകര്‍ക്കയച്ച കത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി അടിത്തറ ശക്തിപ്പെടുത്താനും കള്ളപ്പണം തടയാനും അഴിമതി കുറയ്ക്കാനും സര്‍ക്കാരെടുത്ത നീതിയുക്തവും സ്വാഗതാര്‍ഹവുമായ നടപടികള്‍ ഹ്രസ്വകാലത്തേക്ക് സമ്പദ് വ്യവസ്ഥയെ ഞെരുക്കിയിട്ടുണ്ട്. പ്രതീക്ഷിച്ചതിലും അപ്പുറമാണിത്. സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ സുപ്രധാന തത്വങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറാകുന്നില്ല. മിഡ്, സ്മാള്‍ കാപ് ഓഹരികളുടെ തുടര്‍ച്ചയായ വിലയിടിവിന്റെ കാരണം ദീര്‍ഘകാലമായി നിക്ഷേപം നടത്തുന്നവര്‍ക്ക് പോലും മനസിലാവുന്നില്ല. വിപണിക്ക് പ്രതികൂലമായ ബജറ്റ് വ്യവസ്ഥകള്‍, സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതിന്റെ നേട്ടം തല്‍ക്കാലത്തേക്കെങ്കിലും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

Comments

comments

Categories: Business & Economy
Tags: investors