ഹീറോ എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് വില വര്‍ധിപ്പിച്ചു

ഹീറോ എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് വില വര്‍ധിപ്പിച്ചു

എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന് 91,900 രൂപയും എക്‌സ്ട്രീം 200എസ് മോഡലിന് 99,400 രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഹീറോ എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് എന്നീ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. യഥാക്രമം സ്ട്രീറ്റ് നേക്കഡ്, ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില ആയിരം രൂപയാണ് വര്‍ധിപ്പിച്ചത്. എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന് 91,900 രൂപയും എക്‌സ്ട്രീം 200എസ് മോഡലിന് 99,400 രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

വില വര്‍ധിപ്പിച്ചത് മാറ്റി നിര്‍ത്തിയാല്‍ രണ്ട് മോട്ടോര്‍സൈക്കിളുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അഗ്രസീവ് ഭാവത്തോടെ വരുന്ന ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന്റെ നേരെ നിവര്‍ന്ന റൈഡിംഗ് സ്റ്റാന്‍സ് ശ്രദ്ധേയമാണ്. എക്‌സ്ട്രീം 200ആര്‍ എന്ന നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ഫെയേര്‍ഡ് വേര്‍ഷനാണ് എക്‌സ്ട്രീം 200എസ്. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപ്, കറുത്ത വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ ശ്രദ്ധയില്‍പ്പെടും.

200 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, കാര്‍ബുറേറ്റഡ് എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 18.1 ബിഎച്ച്പി കരുത്തും 17.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

Comments

comments

Categories: Auto
Tags: Hero Xtreme