ചൈനയുടെ കൊതുകുനിര്‍മ്മാര്‍ജ്ജന വിദ്യ

ചൈനയുടെ കൊതുകുനിര്‍മ്മാര്‍ജ്ജന വിദ്യ

ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ കൊതുക് ഇനങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ ഒരു പുതിയ സാങ്കേതികവിദ്യ തയാറാക്കി. ഡെങ്കി, സിക്ക, മറ്റ് രോഗങ്ങള്‍ എന്നിവ പടരുന്നത് നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇവ പരത്തുന്ന ഈഡിസ് ആല്‍ബോപിക്റ്റസ് എന്ന കൊതുകിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പുരുഷകൊതുകുകളെ വന്ധ്യകരണം ചെയ്യുകയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങള്‍ കാണിക്കുന്നു. വോള്‍ബാച്ചിയ ബാക്ടീരിയപരത്തുന്ന കൊതുകുവിഭാഗങ്ങളില്‍പ്പെട്ട 200 ദശലക്ഷം വികിരണമുള്ള കൂട്ടത്തിലെ പുരുഷന്മാരെ വിട്ടയച്ചതായി യുഎസിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറഞ്ഞു. സംയോജിത വന്ധ്യംകരണ രീതിയായ ഐഐടി / എസ്‌ഐടി രീതിയിലാണ് ഇവയെ ഇല്ലാതാക്കുന്നത്.

പ്രാണികളുടെ ജനന നിയന്ത്രണത്തിനുള്ള എസ്ഐടി ആണ്‍കൊതുകുകളെ രോഗാണുവിമുക്തമാക്കുന്നതിന് വികിരണം ഉപയോഗിക്കുന്നു, പിന്നീട് പെണ്‍കൊതുകുകളെ ഇണചേരാന്‍ വിടുന്നു. ഇവ സന്താനങ്ങളൊന്നും ഉല്‍പാദിപ്പിക്കാത്തതിനാല്‍, കാലക്രമേണ കൊതുകുകളുടെ എണ്ണം കുറയുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഈ രീതിയിലൂടെ പൂര്‍ണ്ണമായും രോഗനിയന്ത്രണം സാധ്യമാക്കാനാകുന്നു. മൊത്തം ചെലവ് ഏകദേശം 108 യുഎസ് ഡോളറായിരിക്കുമെന്ന് പഠനംകണക്കു കൂട്ടുന്നു, ഇത് മറ്റ് കൊതുക് നിയന്ത്രണ തന്ത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കുറഞ്ഞതാണ്. വലിയ നഗരപ്രദേശങ്ങളില്‍ സാങ്കേതികവിദ്യ ഉടന്‍ പരീക്ഷിക്കാന്‍ ചൈന പദ്ധതിയിടുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. പരീക്ഷണം വിജയമായതോടെ സിംഗപ്പൂര്‍, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വിശാലമായ അന്താരാഷ്ട്ര സഹകരണം ഉണ്ടാക്കയിട്ടുണ്ട്. സിക്ക പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കൊതുകുനിയന്ത്രണം ശക്തമാക്കുന്നതിനായി എസ്ഐടിയുടെ വികസനം കൂടുതല്‍ അടിയന്തിരമായി നടത്തുകയാമെന്ന് ഗവേഷകര്‍ പറഞ്ഞു. ഡെങ്കിപ്പനി വര്‍ദ്ധിച്ചുവരികയാണെന്നും 390 ദശലക്ഷം പുതിയ അണുബാധകള്‍ കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. മെഡിറ്ററേനിയന്‍ ഫ്രൂട്ട് ഈച്ച പോലുള്ള കാര്‍ഷിക കീടങ്ങളെ ചെറുക്കാന്‍ 60 വര്‍ഷത്തിലേറെയായി എസ്‌ഐടി ഉപയോഗിക്കുന്നുണ്ട്.

Comments

comments

Categories: Health
Tags: Mosquito