ഇന്ത്യയില്‍ 22,690 യൂണിറ്റ് ഫോഡ് എന്‍ഡവര്‍ തിരിച്ചുവിളിച്ചു

ഇന്ത്യയില്‍ 22,690 യൂണിറ്റ് ഫോഡ് എന്‍ഡവര്‍ തിരിച്ചുവിളിച്ചു

ചെന്നൈ പ്ലാന്റില്‍ 2004 ഫെബ്രുവരിക്കും 2014 സെപ്റ്റംബറിനുമിടയില്‍ നിര്‍മ്മിച്ച എന്‍ഡവര്‍ എസ്‌യുവികളാണ് തിരിച്ചുവിളിച്ചത്. നിലവില്‍ വില്‍ക്കുന്ന രണ്ടാം തലമുറ എന്‍ഡവര്‍ എസ്‌യുവികളെ ബാധിക്കില്ല

ന്യൂഡെല്‍ഹി : 22,690 യൂണിറ്റ് ഫോഡ് എന്‍ഡവര്‍ എസ്‌യുവി ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. മുന്‍ തലമുറ എന്‍ഡവര്‍ എസ്‌യുവികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മുന്നിലെ എയര്‍ബാഗിന്റെ ഇന്‍ഫ്‌ളേറ്റര്‍ പരിശോധിക്കുമെന്ന് ഫോഡ് ഇന്ത്യ അറിയിച്ചു. ഫോഡിന്റെ ചെന്നൈ പ്ലാന്റില്‍ 2004 ഫെബ്രുവരിക്കും 2014 സെപ്റ്റംബറിനുമിടയില്‍ നിര്‍മ്മിച്ച എന്‍ഡവര്‍ എസ്‌യുവികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. നിലവില്‍ വില്‍ക്കുന്ന രണ്ടാം തലമുറ എന്‍ഡവര്‍ എസ്‌യുവികളെ ബാധിക്കില്ല.

2017 സെപ്റ്റംബറിനും 2019 ഏപ്രില്‍ മാസത്തിനുമിടയില്‍ ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിച്ച എല്ലാ വാഹനങ്ങളുടെയും ബാറ്ററി മോണിറ്ററിംഗ് സിസ്റ്റം (ബിഎംഎസ്) വയറിംഗ് കൂടി ഫോഡ് ഇന്ത്യ പരിശോധിച്ചുവരികയാണ്. ഫ്രീസ്റ്റൈല്‍, ഫിഗോ ഹാച്ച്ബാക്ക്, ആസ്പയര്‍ സബ്‌കോംപാക്റ്റ് സെഡാന്‍ തുടങ്ങിയ വാഹനങ്ങള്‍ ഇതിലുള്‍പ്പെടും.

തിരിച്ചുവിളി ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ഫോഡ് ഇന്ത്യ നേരിട്ട് അറിയിക്കും. ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ പരിശോധിക്കുകയും പാര്‍ട്‌സ് മാറ്റി നല്‍കുകയും ചെയ്യും. 2018 സെപ്റ്റംബറില്‍ ഇന്ത്യയില്‍ 7,249 യൂണിറ്റ് ഫോഡ് ഇക്കോസ്‌പോര്‍ട്ട് പെട്രോള്‍ മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Comments

comments

Categories: Auto