ബി എല്‍ സന്തോഷിലൂടെ ആര്‍എസ്എസ് നല്‍കുന്ന സന്ദേശമെന്ത്

ബി എല്‍ സന്തോഷിലൂടെ ആര്‍എസ്എസ് നല്‍കുന്ന സന്ദേശമെന്ത്

അത്രയൊന്നും വൈകാതെ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന ബി എല്‍ സന്തോഷ് ബിജെപി നേതൃനിരയിലെ രണ്ടാമനായിക്കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ സ്വാധീനം വിപുലപ്പെടുത്തുകയെന്ന ദൗത്യത്തിനപ്പുറം ബിജെപിയുടെ ചില ശൈലിമാറ്റങ്ങള്‍ക്കും വഴിവെക്കുന്നതാകും ആര്‍എസ്എസ് ബുദ്ധിജീവിയുടെ രംഗപ്രവേശം

“ബിജെപി ഒരിക്കലും വ്യക്തികേന്ദ്രീകൃതമാകില്ല. പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമാണത്. ദേശീയതയാണ് ആ പ്രത്യയശാസ്ത്രം,” ബി എല്‍ സന്തോഷ് പറഞ്ഞ വാക്കുകളാണിത്. വ്യക്തിപൂജയിലധിഷ്ഠിതമാകുകയാണ് ബിജെപിയെന്ന വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്നുമുയരുമ്പോഴാണ് സംഘടനാ ജനറല്‍ സെക്രട്ടറിയായുള്ള ബി എല്‍സന്തോഷിന്റെ വരവ്. ബിജെപിയുടെ സംഘടനാ ഘടന അനുസരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ പദവിയാണിത്. 13 വര്‍ഷം ഈ സ്ഥാനത്തിരുന്നത് ആര്‍എസ്എസില്‍ നിന്നെത്തിയ റാംലാലായിരുന്നു. അദ്ദേഹത്തെ തിരിച്ചുവിളിച്ചാണ് ആര്‍എസ്എസ് ബി എല്‍ സന്തോഷിനെ സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന അതിശക്തമായ പദവിയിലെത്തിച്ചിരിക്കുന്നത്.

റാം ലാലിന് മുമ്പ് സഞ്ജയ് ജോഷിയും എന്‍ ഗോവിന്ദാചാര്യയും വഹിച്ച പദവിയാണിത്, ബിജെപിക്കും ആര്‍എസ്എസിനുമിടയിലെ പാലമെന്നും പറയാം.ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയിലൂടെ രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്ത ജെപി നദ്ദയെ പ്രവര്‍ത്തന അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെയാണ് സന്തോഷിനെ തൊട്ടുതാഴെയുള്ള സ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കാര്യങ്ങള്‍ ഏറെക്കുറേ വ്യക്തമാണ്. ബിജെപിയെ വ്യക്തികേന്ദ്രീകൃതമായി മാറാന്‍ ആര്‍എസ്എസ് വിട്ടുകൊടുക്കില്ലെന്നതാണ് സന്ദേശം. ഇതിനപ്പുറവും വ്യത്യസ്തമായ മാനങ്ങളുണ്ട് സന്തോഷിന്റെ നിയമനത്തിന്.

കര്‍ണാടകയിലെ കരുത്തന്‍

കെമിക്കല്‍ എന്‍ജിനീയറിംഗില്‍ സ്വര്‍ണമെഡല്‍ നേടി പാസായ ബി എല്‍ സന്തോഷ് തന്റെ ജീവിതം സംഘത്തിന് സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. അങ്ങനെയാണ് മുഴുവന്‍സമയ പ്രചാരകായി മാറിയത്. അതിഗംഭീര സംഘടനാപാടവമുള്ള അദ്ദേഹത്തെ 2006ലാണ് ആര്‍എസ്എസ് ബിജെപിയിലെത്തിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയു
ടെ തെരഞ്ഞെടുപ്പ് മുന്നേറ്റം കൂടി ലക്ഷ്യമാക്കിയായിരുന്നു നീക്കം. സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുള്ള സന്തോഷിനെക്കുറിച്ച് ബഹുമാനത്തോടും വലിയ പ്രതീക്ഷയോടും കൂടിയാണ് എപ്പോഴും നേതാക്കള്‍ സംസാരിക്കാറുള്ളതെന്നാണ്
പറയപ്പെടുന്നത്. കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറിയായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം 2014ല്‍ അദ്ദേഹം ദേശീയതലത്തിലേക്ക് വന്നു. റാംലാലിന് തൊട്ടുതാഴെയുള്ള സ്ഥാനമായിരുന്നു.

സംശുദ്ധ രാഷ്ട്രീയമെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നയാളാണ് സന്തോഷെന്ന് ബിജെപി നേതാക്കള്‍ പറയും. അതുകൊണ്ടുതന്നെപണ്ട് യെദ്യൂരപ്പ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയപ്പോള്‍ രാജിവെക്കാന്‍ പറയുന്നതിന് സന്തോഷിന് മടിയൊന്നുമുണ്ടായിരുന്നില്ല. 2013ല്‍ യദ്യൂരപ്പ തന്റെ അനുയായികളുമായി ബിജെപി വിട്ടിറങ്ങി കര്‍ണാടക ജനത പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ചപ്പോഴായിരുന്നു സന്തോഷിന്റെ പാടവം കൂടുതല്‍ ദൃശ്യമായത്. കര്‍ണാടകയില്‍ ബിജെപിയുടെ മുഖമായി കരുതപ്പെട്ടിരുന്ന യദ്യൂരപ്പയുടെ പുറത്തുപോകലോടെ
പാര്‍ട്ടി തകരുമെന്ന് സ്വപ്‌നം കണ്ട പലര്‍ക്കും തന്റെ സംഘാടന മികവിലൂടെ മറുപടി പറഞ്ഞു സന്തോഷ്.

പുതിയ നേതാവിന്റെ ഉദയമെന്നും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെന്നുമെല്ലാം അനുയായികള്‍ വാഴ്ത്തിയപ്പോഴും പുറകില്‍ തന്നെ നില്‍ക്കാനാണ് സന്തോഷ് തീരുമാനിച്ചത്. പാര്‍ട്ടി അണികളുടെ വീര്യം ചോരാതെ അവര്‍ക്ക് പ്രചോദനം നല്‍കിയ സന്തോഷിന് രാഷ്ട്രീയത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സ്പഷ്ടമായ ബോധ്യമുണ്ടായിരുന്നു. എവിടെയെല്ലാമാണ് പാര്‍ട്ടിയുടെ ദൗര്‍ ബല്യമെന്ന് കൃത്യമായി മനസിലാക്കിയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. യദ്യൂരപ്പയും സന്തോഷും സംഘപശ്ചാത്തലമുള്ളവരാണെങ്കിലും ഇരുവരുടെയും ശൈലികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. വ്യക്തികേ ന്ദ്രീകൃതമാണ് യദ്യൂരപ്പയുടെ രീതികളെങ്കില്‍ സംഘടനാധിഷ്ഠിതമാണ് സന്തോഷിന്റേത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെ ടുപ്പില്‍ 28കാരന്‍ തേജസ്വി സൂര്യക്ക് ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാന്‍ കാരണവും സന്തോഷ് തന്നെയാണ്. അന്തരിച്ച നേതാവ് അനന്ത് കുമാറിന്റെ മണ്ഡലമായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യതേജസ്വിനിക്ക് സീറ്റ് നല്‍കാനായിരുന്നു യദ്യൂരപ്പയുടെ തീരുമാനം. എന്നാല്‍ ജനിതക ഘടനയുടെഅടിസ്ഥാന ത്ത ി ല ല്ല തെരഞ്ഞെടുപ്പ്‌സീറ്റ് നല്‍കേണ്ടതെന്ന ശക്തമായ നിലപാടെടുത്ത സന്തോഷ് തേജസ്വി സൂര്യയെന്ന യുവനേതാവിനെ നിര്‍ദേശിച്ച പ്പോള്‍ തള്ളിക്കളയാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് പോലും സാധിച്ചില്ല.

ഭാവിയിലെ മുഖ്യമന്ത്രി;ചിലപ്പോള്‍ പ്രധാനമന്ത്രിയും

നിലവില്‍ രാഷ്ട്രീയ നാടകങ്ങള്‍ തകര്‍ക്കുകയാണ് കര്‍ണാടകയില്‍. ബിജെപി അധികാരത്തിലേറുകയാണെങ്കില്‍ യദ്യൂരപ്പ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല. എന്നാല്‍ അധികം വൈകാതെ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബി എല്‍ സന്തോഷിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കുന്നതിനായി ഇതിനോടകം പലരും നീക്കം തുടങ്ങിക്കഴിഞ്ഞു. അധികാരക്കസേരയിലിരിക്കുന്ന നേതാക്കള്‍ക്കു വേണ്ട മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് യദ്യൂരപ്പയുടെ പ്രായം അധികം വൈകാതെ ഒരു പ്രശ്‌നമാക്കി ചിലര്‍ മാറ്റിയേക്കും. ഇപ്പോള്‍ 76 കഴിഞ്ഞുയദ്യൂരപ്പയ്ക്ക്.

അണികള്‍ നിര്‍ബന്ധിച്ചിട്ടും മുമ്പ് മുഖ്യമന്ത്രിക്കസേരയോട് ഒട്ടും ആഗ്രഹം കാണിക്കാതിരുന്ന സന്തോഷിന് ആര്‍എസ്എസ് നിര്‍ദേശം വന്നാല്‍ ഒഴി ഞ്ഞു മാറാന്‍ സാധിക്കുകയുമില്ല. അതുപോലെതന്നെ നരേന്ദ്ര മോദിയുടെ പിന്‍ഗാമികളായി പല മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെയും മനസിലുള്ള പേരുകളിലും സന്തോഷ് ഇടംപിടിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അണിയറ സംസാരം. നിതിന്‍ ഗഡ്ക്കരിയും ദേവേന്ദ്ര ഫഡ്‌നവിസും സന്തോഷുമെല്ലാം ഇതിനോടകം ഈലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

അടുത്തിടെ വിജയവാഡയില്‍ നടന്ന ആര്‍എസ്എസ് പ്രാന്ത് പ്രചാരകരുടെ യോഗത്തിന് ശേഷം ജോയ്ന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആഹ്വാനത്തെ കുറിച്ചും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാമങ്ങളില്‍ നടത്തിയ കാംപെയ്‌നുകളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സന്തോഷ് മുഖ്യമന്ത്രി ആയാല്‍ അതിശയിക്കേണ്ടതില്ലെന്നാണ് ഒരു പാര്‍ട്ടി എംഎല്‍എ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അവിവാഹി
തനായ ബി എല്‍ സന്തോഷിന്റെ മുഴുവന്‍ ശ്രദ്ധയും സാമൂഹ്യ വികസനത്തിന് മാത്രമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. 52 കാരനായ സന്തോഷിനെ
സമൂഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സന്യാസിയെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി രവി വിശേഷിപ്പിച്ചത്.

ആര്‍എസ്എസിന് നിയന്ത്രണം

ബിജെപി കൂടുതല്‍ മോദി-അമിത് ഷാ കേന്ദ്രീകൃതമായി മാറുകയാണോയെന്ന വിലയിരുത്തലുകള്‍ നേരത്തെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. നിശബ്ദമായ ആര്‍എസ്എസ്
ഇടപെടല്‍ പ്രതിഫലിപ്പിക്കുന്നത് പാര്‍ട്ടിക്കതീതമായി വ്യക്തികള്‍ മാറില്ലെന്ന സന്ദേശം തന്നെയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ജെ പി നദ്ദയുടെയും സന്തോഷിന്റെയും തെരഞ്ഞെടുപ്പിലൂടെ ബിജെപിയുടെ ശൈലിയില്‍ മാറ്റമുണ്ടായേക്കും എന്നുവേണം കരുതാന്‍. അതിനോടൊപ്പം തന്നെ പുതിയ വിദ്യാഭ്യാസ നയം പോലുള്ള പല വിഷയങ്ങളിലും സര്‍ക്കാരിന് വേഗത പോരെന്ന അഭിപ്രായവും സംഘപരിവാറിനുണ്ട്. ഇതില്‍ സമ്മര്‍ദം ചെലുത്താനും സംഘടനാജനറല്‍ സെ ക്രട്ടറിയിലൂടെ ആര്‍എസ്എസ്
ശ്രമി ച്ചേക്കും. അടുത്തിടെ വിജയവാഡയില്‍ നടന്ന ആര്‍എസ്എസ് പ്രാന്ത് പ്രചാരകരുടെ യോഗത്തിന് ശേഷം ജോയ്ന്റ്‌ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്.

52കാരനായ സന്തോഷ് അധികം വൈകാതെ തന്നെ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്നു കരുതുന്നു പലരും. ഭാവിയില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ അദ്ദേഹത്തെ ആര്‍എസ്എസ് ഉയര്‍ത്തി കാട്ടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആഹ്വാനത്തെ കുറിച്ചും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാമങ്ങളില്‍ നടത്തിയ കാംപെയ്‌നുകളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ക്രെഡിറ്റ് നരേന്ദ്ര മോദിയുടെ ജനകീയതയ്ക്കും അമിത് ഷായുടെ സംഘടനാ മികവിനും മാത്രം നല്‍കുന്ന ചില പ്രവണതകള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ വൈദ്യയുടെ പ്രസ്താവനയെന്ന് നിരവധി രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രയാപ്പെടുകയുണ്ടായി.

ആര്‍എസ്എസും സര്‍ക്കാരും തമ്മിലുള്ള ബന്ധം സുഗമമായി കൊണ്ടുപോകാന്‍ സന്തോഷിന് സാധിക്കുമെന്ന് തന്നെയാണ് പൊതുവെ സം ഘപരിവാറിനുള്ളിലെ വിലയിരുത്തല്‍.

Comments

comments

Tags: BL Santhosh, RSS