ആര്‍കോം ആസ്തികള്‍ ലേലത്തില്‍ പിടിക്കാന്‍ മുകേഷ്

ആര്‍കോം ആസ്തികള്‍ ലേലത്തില്‍ പിടിക്കാന്‍ മുകേഷ്

ന്യൂഡെല്‍ഹി: പാപ്പരത്ത നടപടി നേരിടുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ (ആര്‍കോം) ആസ്തികള്‍ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സഹോദരന്‍ മുകേഷ് അബാനി ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 5ജി നടപ്പിലാകുന്ന സാഹചര്യത്തില്‍ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ, ആര്‍കോമിന്റെ എയര്‍ വേവുകളും ടവറുകളും ഏറ്റെടുക്കാന്‍ സാധ്യതയുള്ളതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. താന്‍ സ്ഥാപിച്ച കമ്പനിയെന്ന നിലയില്‍ വൈകാരികമായ അടുപ്പവും മുകേഷിന് ആര്‍കോമിനോടുണ്ട്. അനിലിന് നവി മുംബൈയിലുള്ള ഭൂമിയും ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം കെട്ടിടങ്ങളും വാങ്ങാന്‍ മുകേഷ് അംബാനിക്ക് താല്‍പ്പര്യമുണ്ട്. നിലവില്‍ 46,000 കോടി രൂപയോളം കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനുള്ളത്. അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ 580 കോടി രൂപ മുകേഷ് അംബാനി സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ ഗ്രൂപ്പിന് അടുത്തിടെ നല്‍കിയിരുന്നു.

Comments

comments

Categories: Business & Economy