ആരോഗ്യനില അടയാളപ്പെടുത്താന്‍ ആധാര്‍ മാതൃകയില്‍ വിവരസംഭരണി

ആരോഗ്യനില അടയാളപ്പെടുത്താന്‍ ആധാര്‍ മാതൃകയില്‍ വിവരസംഭരണി

ആധാര്‍മാതൃകയില്‍ പൗരന്മാരുടെ ആരോഗ്യനിലയുടെ ഡിജിറ്റല്‍രേഖപ്പെടുത്തലിന് ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കുന്നു. പൊതുജനാരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമാക്കിയാണ് ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ഡിഎച്ച്എം) പാനല്‍ പൗരന്മാരുടെ ആരോഗ്യനിലവാരം അടയാളപ്പെടുത്തുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) യുടെ അദ്ധ്യക്ഷനായിരുന്ന ജെ സത്യനാരായണന്‍ മുമ്പോട്ടു വെച്ച ഈ നിര്‍ദ്ദേശം പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. യുഐഡിഐഐ, ജിഎസ്ടി നെറ്റ്വര്‍ക്ക്, നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പൊതു, സ്വകാര്യ ആരോഗ്യരംഗം, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപകര്‍ എന്നിവരുടെ ഏകോപനം വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. രോഗികള്‍ക്കും ആശുപത്രികള്‍, ആരോഗ്യസംരക്ഷണപ്രവര്‍ത്തകര്‍ എന്നിവരുടയെല്ലാം പ്രധാന ആരോഗ്യ വിവര വേദിയായാണ് നിര്‍ദ്ദിഷ്ട സംവിധാനം വിഭാവനം ചെയ്യുന്നത്. കരടു നിര്‍ദ്ദേശത്തില്‍ മാനദണ്ഡങ്ങളും ഈവേദിക്കുള്ള ഡാറ്റ അനലിറ്റിക് തത്വങ്ങളും ഉള്‍പ്പെടുന്നു.

രോഗികളും ആരോഗ്യസേവനദാതാക്കളും തമ്മിലുള്ള പരസ്പരസഹകരണപ്രവര്‍ത്തനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളും മറ്റ് ഉപകരണങ്ങളുമായും ഈ പ്ലാറ്റ്‌ഫോമിനെ ഉചിതമയി ബന്ധിപ്പിക്കാനാകുമെന്നും നൂതനമായ തിരിച്ചറിയല്‍ രേഖ വഴി ആവശ്യമായ വിവരങ്ങള്‍ പ്രാപ്തമാക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്ക് രോഗികളെ അയയ്ക്കാനും ചികില്‍സാസൗകര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഇത് സഹായകമാകുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി പ്രദേശാധിഷ്ഠിത ഡാറ്റ നിര്‍മ്മിക്കുന്നതിനും ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) ഉപയോഗിക്കാം. എന്നാല്‍ ആരോഗ്യവിവരങ്ങളുടെ അടയാളപ്പെടുത്തലിനൊപ്പം സ്വകാര്യത ആശങ്കകളും വളരുന്നു. ഇത് ലഘൂകരിക്കുന്നതിന്, പ്ലാനില്‍ ഒരു സമ്മതം രേഖപ്പെടുത്തല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്. അത് വ്യക്തികളെ പങ്കിടാന്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും അവ അവശ്യഘട്ടത്തില്‍ ഉപയോഗിക്കുകയും ചെയ്യും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഓഗസ്റ്റ് നാലു വരെ അയയ്ക്കാം.

Comments

comments

Categories: Health
Tags: Health card