സൗദിയില്‍ 20 ശാഖകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സ് എന്‍ബിഡിക്ക് അനുമതി

സൗദിയില്‍ 20 ശാഖകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സ് എന്‍ബിഡിക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ ഇരുപത് പുതിയ ശാഖകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചതായി ദുബായിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി. വികസന പദ്ധതികളുടെ ഭാഗമായാണ് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദിയില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കുന്നത്.

ജിദ്ദയിലും ഖോബറിലുമായി നിലവില്‍ റിയാദില്‍ രണ്ട് ശാഖകളാണ് എമിറേറ്റ്‌സ് എന്‍ബിഡിക്ക് ഉള്ളത്.

സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശ നിക്ഷേപകരെയും കൂടി കണക്കിലെടുത്ത് സൗദി അറേബ്യ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ആരംഭിച്ചതോടെയാണ് എമിറേറ്റ്‌സ് എന്‍ബിഡി അടക്കമുള്ള വിദേശ കമ്പനികള്‍ രാജ്യത്ത് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയിലെ ഫസ്റ്റ് അബുദാബി ബാങ്കിനും സൗദിയില്‍ മൂന്ന് ശാഖകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ അനുവാദം നല്‍കിയിരുന്നു.

Comments

comments

Categories: Arabia