പ്രകൃതിയുടെ വിളി കേള്‍ക്കൂ ഉല്‍ക്കണ്ഠയകറ്റൂ

പ്രകൃതിയുടെ വിളി കേള്‍ക്കൂ ഉല്‍ക്കണ്ഠയകറ്റൂ

പ്രകൃതിയില്‍ സമയം ചെലവഴിക്കുന്നത് നിരവധി ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം അകറ്റാന്‍ സഹായകമാണ്. എന്നാല്‍ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് നിങ്ങളുടെ കിടപ്പുമുറിജാലകത്തില്‍ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്നത് പോലും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുമെന്നാണ്. ഈ പഠനം അനുസരിച്ച്, നിങ്ങളുടെ വീട്ടില്‍ നിന്ന് പച്ചപ്പ് കാണുന്നത് വിഷാദരോഗസാധ്യത കുറയ്ക്കും. ശാസ്ത്രീയ ഗവേഷണമനുസരിച്ച് പ്രകൃതിയുമായുള്ള സമ്പര്‍ക്കം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷംനടത്തിയ പരീക്ഷണത്തില്‍ ശാന്തമായ അന്തരീക്ഷത്തില്‍ നടക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും മാനസികാവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായിച്ചതായി തെളിഞ്ഞു. ഈ വര്‍ഷം ആദ്യം, മെഡിക്കല്‍ ന്യൂസ് ടുഡേയില്‍ വന്ന ഒരു പഠനത്തില്‍, കുട്ടിക്കാലത്തു പ്രകൃതിയുടെ മടിത്തട്ടില്‍ കളിക്കാനാകുന്നവരുടെ ഭാവിജീവിതത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.

ബ്രിട്ടണിലെ പ്ലിമൗത്ത് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം സൂചിപ്പിക്കുന്നത് പ്രകൃതിയുടെ ആസ്വാദനം, ഉദാഹരണത്തിന്, നിങ്ങളുടെ കിടപ്പുമുറിയിലെ ജാലകത്തില്‍ നിന്ന് നിങ്ങളുടെ പിന്നിലെ പൂന്തോട്ടം കാണാന്‍ കഴിയുന്നത് പോലുള്ള കാര്യങ്ങള്‍ വിഷാദവും രോഗാവസ്ഥകളോടുള്ള ആസക്തിയുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, മദ്യം അല്ലെങ്കില്‍ പുകയില എന്നിവ പോലുള്ള ദുശ്ശീലങ്ങളിലേക്കു പോകാനുള്ള പ്രേരണയ്ക്കും ഇത് ശമനം വരുത്തും. ഈ പഠനത്തിനായി, 21-65 വയസ്സ് പ്രായമുള്ള ആളുകളില്‍ ഗവേഷകര്‍ സര്‍വേ നടത്തി, അവര്‍ക്ക് പ്രകൃതിയുമായി ഇടപഴകാന്‍ അവസരം ഉണ്ടോ എന്ന് ചോദിച്ചു. ഒപ്പം ഇത് അവരുടെ വൈകാരിക ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും അവര്‍ ചോദ്യം ചെയ്തു. സര്‍വേയുടെ ഭാഗമായി, പങ്കെടുക്കുന്ന ഓരോരുത്തരുടെയും വീടിനു സമീപത്തുള്ള പച്ചപ്പ് പ്രദേശങ്ങളുടെ സാന്നിധ്യം, അവരുടെ വീട്ടില്‍ നിന്ന് ഹരിത കാഴ്ചകളിലേക്കുള്ള പ്രവേശനം, പൂന്തോട്ടങ്ങളിലേക്കോ പാര്‍ക്കുകളിലേക്കോ ഉള്ള പ്രവേശനം, അവര്‍ എത്ര തവണ പൊതു ഹരിത ഇടങ്ങള്‍ ഉപയോഗിച്ചു എന്നതിനെക്കുറിച്ചെല്ലാം സംഘം പരിശോധിച്ചു. ഇതിന് അവസരം ലഭിച്ചവരില്‍ തുടര്‍ച്ചയില്ലാത്ത തീവ്രതയില്ലാത്ത ആസക്തികള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംഘം കണ്ടെത്തി, വീട്ടില്‍ നിന്ന് 25% ഹരിത ഇടം ഉള്‍ക്കൊള്ളുന്ന ആളുകളും സമാനമായ നേട്ടങ്ങളുള്ളതായി വിവരിച്ചു. ഇത് അവരുടെ മാനസിക, ശാരീരികാരോഗ്യത്തെ മെച്ചപ്പെടുത്തിയതായി അവര്‍ സാക്ഷ്യപ്പെടുത്തി.

Comments

comments

Categories: Health
Tags: Spend nature