ഭക്ഷണഗുണനിലവാരം വന്‍കുടലിലെ സൂക്ഷ്മജീവിസഞ്ചയത്തെ ബാധിക്കുന്നു

ഭക്ഷണഗുണനിലവാരം വന്‍കുടലിലെ സൂക്ഷ്മജീവിസഞ്ചയത്തെ ബാധിക്കുന്നു

ഉന്നത നിലവാരമുള്ള ഭക്ഷണക്രമം പിന്തുടരുന്നത് പ്രയോജനകരമായ ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും നിലവാരം കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നത് ദോഷകരമായ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുമെന്നും പഠനം

ഭക്ഷണവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന നിരവധി പഠനങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഉദാഹരണത്തിന്, അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, മുഴുധാന്യങ്ങളും ബ്രോക്കോളിയുമടക്കമുള്ള ചില ഭക്ഷണങ്ങള്‍ രോഗങ്ങളെ തടയുന്നതായും ചില പഠനങ്ങള്‍ പറയുന്നു. എങ്കിലും ഈ പഠനങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണം കാന്‍സറിനു കാരണമാകാമെന്നു മാത്രമാണു സൂചിപ്പിക്കുന്നത്. ഇവ തമ്മിലുള്ള ബന്ധത്തിന് പിന്നിലുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്.

വ്യത്യസ്ത ഗുണനിലവാരമുള്ള ഭക്ഷണരീതികളുമായി ബന്ധപ്പെട്ട സൂക്ഷ്മജീവി ഘടനയെക്കുറിച്ചുള്ള അറിവിലെ വിടവ് നികത്താന്‍ അടുത്തിടെ ചില ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അതിലൊന്നാണ് ഹ്യൂസ്റ്റണിലെ ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഡോ. ലി ജിയാവോ നേതൃത്വം നല്‍കുന്ന ഗവേഷണം. മനുഷ്യരുടെ വന്‍കുടലിലെയും മലാശയത്തിലെയും ബാക്ടീരിയകളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവാന്മാരായ 34 പേരുടെ കോശപാളി അഥവാ മ്യൂക്കോസയുടെ 97 ബയോപ്‌സികളെടുത്തു പരിശോധിച്ചു. 16എസ് ആര്‍എന്‍എ സീക്വന്‍സിംഗ് എന്ന ജനിതകശ്രേണീകരണ സാങ്കേതികത ഉപയോഗിച്ചായിരുന്നു പഠനം. കണ്ടെത്തലുകള്‍ ഗവേഷണസംഘം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു.

പഠനത്തില്‍ പങ്കെടുത്തവരോട് ഭക്ഷണക്രമം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയെക്കുറിച്ച് ഗവേഷണസംഘംആരാഞ്ഞറിഞ്ഞു. ചോദ്യാവലി ഉപയോഗിച്ചാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്. ഗവേഷകര്‍ വ്യത്യസ്ത ഭക്ഷണരീതികളും മലാശയകോശപാളി സാമ്പിളുകളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം പരിശോധിച്ചു. ഇതിനായി ഇവരുടെ കൊളൊനോസ്‌കോപ്പി നടത്തി. 2013- 17 കാലഘട്ടത്തിലായിരുന്നു ഇത്. അക്കാലത്ത് അവരുടെ പ്രായം 50-75 വയസ്സായിരുന്നു, നടപടിക്രമത്തിന് മുമ്പായി അവര്‍ക്ക് ഭക്ഷണക്രമം സംബന്ധിച്ച് ചോദ്യാവലികള്‍ അയച്ചിരുന്നു. മനുഷ്യന്റെ കുടലിലെ സൂക്ഷ്മജീവിസഞ്ചയത്തെക്കുറിച്ചുള്ള ഭൂരിഭാഗം പഠനങ്ങളും മലത്തിന്റെ സാമ്പിളുകള്‍ ഉപയോഗിച്ചുള്ളവയായിരുന്നു.

എന്നാല്‍ വന്‍കുടല്‍ മ്യൂക്കോസ പരിശോധനയിലെ ബാക്ടീരിയക്കൂട്ടം ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് കണാനായി. മാത്രമല്ല ഇത് മനുഷ്യരിലെ പ്രതിരോധശേഷിയുമായും മലംപരിശോധനയില്‍ കണ്ടെത്തിയ സൂക്ഷ്മജീവിസഞ്ചയത്തേക്കാള്‍ കോശസഞ്ചയത്തില്‍ സ്ഥിതിചെയ്തിരുന്നവയുമായുള്ള പ്രതിപ്രവര്‍ത്തനവുമായും ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ ഭക്ഷണ സൂചിക (എച്ച്ഇഐ) ഉപയോഗിച്ച് പങ്കെടുക്കുന്നവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഗവേഷകര്‍ വിലയിരുത്തി. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന്റെ മാനദണ്ഡമാണ്്, ഇത് കഴിക്കുന്ന അളവില്‍ നിന്ന് വിഭിന്നമാണ്. ഇതുപയോഗിച്ച് അമേരിക്കക്കാര്‍ക്കുള്ള ഡയറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനാകും.

ഈ പഠനത്തില്‍, വ്യക്തിഗത ഭക്ഷണരീതികള്‍ നോക്കുന്നതിനുപകരം, എച്ച്ഇഐ 2005 നിര്‍വചിച്ച ഭക്ഷണ രീതികളെക്കുറിച്ചും അവ സൂക്ഷ്മജീവിസഞ്ചയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുമാണ് ഗവേഷകസംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ ഭക്ഷണക്രമം, പാന്‍ക്രിയാറ്റിക് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതായി മുന്‍പഠനത്തില്‍ കണ്ടെത്തി. എച്ച്ഇഐ ഭക്ഷണരീതി പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണെന്ന് ഗവേഷകര്‍ കണ്ടെത്തി, പക്ഷേ പഞ്ചസാര, മദ്യം, കട്ടിയുള്ള കൊഴുപ്പ് എന്നിവയുടെ ഉപയോഗം ഇതില്‍ കുറവാണ്.

ഈ ഭക്ഷണക്രമം പിന്തുടരുന്നത് ഉയര്‍ന്ന തോതില്‍ പ്രയോജനകരമായ ബാക്ടീരിയകളെ സൃഷ്ടിക്കും. ഇതിനു വിപരീതമായി, മോശം ഭക്ഷണക്രമം പിന്തുടരുന്നവരില്‍ ഫ്യൂസോബാക്ടീരിയം പോലുള്ള ദോഷകരമായ ബാക്ടീരിയകളാകും വര്‍ദ്ധിക്കുക. ഭക്ഷണക്രമം കൊണ്ട് ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോ. ജിയാവോ നിര്‍ദേശിക്കുന്നു.’വാര്‍ദ്ധക്യം, ജനിതകശാസ്ത്രം അല്ലെങ്കില്‍ ചില മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് ഘടകങ്ങളും രോഗ സാധ്യതയെ ബാധിക്കുന്നുവെന്നും ഗവേഷണം വിലയിരുത്തുന്നു.

Comments

comments

Categories: Health
Tags: Food quality