സുസുകി ആക്‌സസ് 125 എസ്ഇ വിപണിയില്‍

സുസുകി ആക്‌സസ് 125 എസ്ഇ വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 61,788 രൂപ

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ സ്‌പെഷല്‍ എഡിഷന്‍ (എസ്ഇ) വിപണിയില്‍ അവതരിപ്പിച്ചു. 61,788 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കറുപ്പ്, വെളുപ്പ്, വെള്ളി നിറങ്ങള്‍ കൂടാതെ പുതുതായി മറൂണ്‍ നിറത്തിലും 125 സിസി സ്‌കൂട്ടര്‍ ലഭിക്കും.

കറുത്ത അലോയ് വീലുകള്‍, ഇളംതവിട്ടു നിറത്തിലുള്ള ലെതററ്റ് സീറ്റ്, ക്രോം ഫിനിഷോടുകൂടിയ വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. ഡിസി സോക്കറ്റ് സ്റ്റാന്‍ഡേഡായി നല്‍കി. സെന്‍ട്രല്‍ ലോക്കാണ് മറ്റൊരു ഫീച്ചര്‍.

125 സിസി എന്‍ജിന്‍ 8.7 പിഎസ് കരുത്തും 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സവിശേഷതയാണ്.

Comments

comments

Categories: Auto