വായ്പാ നിലവാരം കുറയുന്നത് ഭീഷണി

വായ്പാ നിലവാരം കുറയുന്നത് ഭീഷണി

ധനകാര്യ വിപണിയിലെ വിശ്വാസ്യത ചോരുന്നത് ഇന്ത്യന്‍ ഡെറ്റ് വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് കടുത്ത ആശങ്കയാണ് ഇത് സമ്മാനിക്കുന്നത്

രാജ്യത്തിന്റെ വായ്പാ വിപണിയില്‍ വിള്ളലുകള്‍ വീഴുന്നത് നിക്ഷേപ വികാരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ ഡെറ്റ് ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ അകലുന്നതിന്റെ പ്രധാന കാരണവും അതുതന്നെ. ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗത്തിലാണ് നിക്ഷേപകര്‍ ഡെറ്റ് വിപണിയില്‍ നിന്ന് പിന്‍വലിയുന്നത്.

ജൂണ്‍ മാസത്തില്‍ സ്ഥിര വരുമാന ഫണ്ടുകളില്‍ നിന്നുള്ള പിന്‍വാങ്ങല്‍ 25 ബ ില്യണ്‍ ഡോളറിലെത്തിയതായാണ് കണക്കുകള്‍. എല്ലാ തരത്തിലുള്ള ഡെറ്റ് ഫണ്ടുകളെയും ഉള്‍പ്പെടുത്തിയുള്ള കണക്കുകളാണിത്. ഐഎല്‍ആന്‍ഡ്എഫ്എസ് വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയതിനെത്തുടര്‍ന്ന് പോയ വര്‍ഷം വിപണിയില്‍ ഉടലെടുത്ത പ്രതിസന്ധി ദിവാന്‍ ഹൗസിംഗ് ഫിനാന്‍സിന്റെ തിരിച്ചടവുകള്‍ വൈകുന്ന വാര്‍ത്ത പുറത്തുവന്നതോടെ രൂക്ഷമായി. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വായ്പാ പ്രൊഫൈലിന് 16 മാസത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്ന് കെയര്‍ റേറ്റിംഗ്‌സിന്റെ സൂചികയില്‍ നിന്നും വ്യക്തമാകുന്നു. പണ പ്രതിസന്ധി വിപണിയുടെ ആത്മവിശ്വാസത്തെയും ബാധിച്ചു.

പണമൊഴുക്ക് സുഗമമാക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് പൂര്‍ണാര്‍ത്ഥത്തില്‍ ഫലം കാണാന്‍ തുടങ്ങിയിട്ടില്ല. വായ്പാ പ്രൊഫൈലിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരമാകൂ.

Categories: Editorial, Slider
Tags: loan