ആരോഗ്യകരമായ സമൂഹങ്ങള്‍ക്കായി ആര്‍ബി, അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍

ആരോഗ്യകരമായ സമൂഹങ്ങള്‍ക്കായി ആര്‍ബി, അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍

ആഗോള കണ്‍സ്യൂമര്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്പനിയായ റെക്കിറ്റ് ബെന്‍കിസറും അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പും ഇന്ത്യയില്‍ ആരോഗ്യപരിപാലനരംഗം ശക്തമാക്കാന്‍ സഹകരിക്കുന്നു. ആരോഗ്യരക്ഷക് എന്ന പേരില്‍ സ്‌കൂള്‍ ശുചിത്വ പരിപാടി, ഹെല്‍ത്ത് ക്ലിനിക്കുകള്‍, കമ്മ്യൂണിറ്റി പോഷകാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കാനാണ് സഹകരണം. 2021 ഓടെ ആന്ധ്രാപ്രദേശിലെ ആരോഗ്യപരിപാലനരംഗം ശക്തിപ്പെടുത്താനാണു പദ്ധതി. 60,000 പേരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയാണിത്. ഹെല്‍ത്തിയര്‍ ഇന്‍ഡ്യ ടുഗെതര്‍ എന്ന ആശയം നടപ്പാക്കുകയാണ് ഉദ്ദേശ്യം.

ഡെറ്റോള്‍ രക്ഷാധികാരിയും അപ്പോളോ സംരക്ഷിതാവുമായ ആരോഗ്യ രക്ഷക് പദ്ധതിയില്‍ രണ്ട് ബ്രാന്‍ഡുകളും ഇന്ത്യയുടെ ആരോഗ്യ സൂചിക മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തം ക്ലിനിക്കുകളെയും മെഡിക്കല്‍ ഫ്രറ്റേണിറ്റി അംഗങ്ങളെയും വിഭവങ്ങളുമായി ശാക്തീകരിച്ച് നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ തയാറാക്കും. ഇതിലൂടെ രോഗവിമുക്ത അന്തരീക്ഷം പ്രാപ്തമാക്കുമെന്നാണു പ്രഖ്യാപനം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രാദേശിക ഭക്ഷണങ്ങളില്‍ സമീകൃത പോഷകാഹാരം ഉള്‍പ്പെടുത്തുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ആര്‍ബിയുമായുള്ള പങ്കാളിത്തസംരംഭം സാര്‍വ്വത്രിക ആരോഗ്യമെന്ന ലക്ഷ്യത്തെ പൂര്‍ത്തീകരിക്കുന്നുവെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി പറഞ്ഞു. ആളുകള്‍ക്ക് രോഗങ്ങളില്‍ നിന്നും സമഗ്രമായ പരിചരണം നല്‍കുകയും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഞങ്ങളുടെ പങ്കാളിത്തം പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കും. 2013ലാണ് അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സാര്‍വ്വത്രികാരോഗ്യ സംരംഭം ആരംഭിച്ചത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ താവനമ്പള്ളെ മണ്ഡലത്തിലായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായി 195 ഗ്രാമങ്ങളിലെ താമസക്കാരെ സ്ഥിരമായി പരിശോധിക്കുകയും ചികിത്സിക്കുകയും പ്രതിരോധ പരിചരണത്തിനായുള്ള ജീവിതശൈലി ഉപദേശിക്കുകയും ചെയ്തു. ഇത് നൂറുകണക്കിന് പ്രമേഹരോഗികളുടെ തുടര്‍ചികില്‍സയ്ക്കും സ്ത്രീകള്‍ക്കിടയില്‍ കാന്‍സര്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും കാരണമായി.

Comments

comments

Categories: Health