കിയ സെല്‍റ്റോസ് ബുക്കിംഗ് ഇന്ന് മുതല്‍

കിയ സെല്‍റ്റോസ് ബുക്കിംഗ് ഇന്ന് മുതല്‍

വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ജൂലൈ 16 ന് ബുക്കിംഗ് ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. വെബ്‌സൈറ്റിലും രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. രാജ്യത്തെ 160 നഗരങ്ങളിലായി 265 ടച്ച് പോയന്റുകളാണ് കിയ മോട്ടോഴ്‌സ് ഇന്ത്യ തുറന്നിരിക്കുന്നത്.

എംബെഡ്ഡഡ് നാവിഗേഷന്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ ഫംഗ്ഷന്‍ എന്നിവ സഹിതം സ്റ്റാന്‍ഡേഡായി ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ നല്‍കിയതാണ് 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍. 7.0 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ പാനലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഇത് സെഗ്‌മെന്റില്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെട്ടു. ഡൈനാമിക് സ്പീഡ് കോമ്പന്‍സേഷന്‍, സൗണ്ട് മൂഡ് ലൈറ്റ് എന്നിവയോടെ ബോസിന്റെ 400 വാട്ട് 8 സ്പീക്കര്‍ പ്രീമിയം സൗണ്ട് സിസ്റ്റം ഇന്ത്യയില്‍ സെഗ്‌മെന്റില്‍ ഇതാദ്യമാണ്. എട്ട് മോണോ, ആറ് മള്‍ട്ടി കളര്‍ തീമുകള്‍ വാഗ്ദാനം ചെയ്യുന്നു.

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് ട്രിമ്മുകളില്‍ കിയ സെല്‍റ്റോസ് എസ്‌യുവി ലഭിക്കും. മൂന്നാം തലമുറ സ്മാര്‍ട്ട്‌സ്ട്രീം എന്‍ജിനുകളായ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവ ബിഎസ് 6 പാലിക്കുന്നവയാണ്. 7 ഡിസിടി, 6 ഐവിടി, 6 എടി എന്നീ മൂന്ന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ലഭിക്കും.

Comments

comments

Categories: Auto
Tags: Kia seltos