മുട്ട ഊര്‍ജ്ജ കലവറ

മുട്ട ഊര്‍ജ്ജ കലവറ

മുട്ടകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ട്. അവ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, കോളിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ്. വിറ്റാമിന്‍ ഡി എന്ന പോഷകവും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്, ഇത് പല സാധാരണ ഭക്ഷണങ്ങളിലും സ്വാഭാവികമായി ഉണ്ടാകില്ല. നിരവധി ഗവേഷണ പഠനങ്ങള്‍ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി മുട്ടയുടെ പോഷകമൂല്യം പരീക്ഷിച്ചു. മുട്ട മാംസ്യത്തിന്റെ നല്ല ഉറവിടമാണ്, കൂടാതെ കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം മനുഷ്യന് ഭക്ഷണത്തിലൂടെ കിട്ടേണ്ട പ്രധാന ഘടകങ്ങളാണ്. യുഎസ് കൃഷി വകുപ്പിന്റെ (യുഎസ്ഡിഎ) കണക്കനുസരിച്ച്, വേവിച്ച മുട്ടയില്‍ 78 കലോറി അടങ്ങിയിട്ടുണ്ട്.

പൂരിത കൊഴുപ്പുകളെയും കൊളസ്‌ട്രോളിനെയും കുറിച്ചുള്ള ആശങ്കകള്‍ കാരണം ഒരു കാലത്ത് മുട്ട ആരോഗ്യത്തിന് ദോഷകരമാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നും അവയ്ക്ക് ധാരാളം ഗുണങ്ങളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അവര്‍ കണ്ടെത്തിയ വസ്തുതകള്‍ പ്രധാനമാണ്. പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് മുട്ടയെന്ന് ഗവേഷകര്‍ കണ്ടെത്തി. യുഎസ്ഡിഎ അനുസരിച്ച് 50 ഗ്രാം ഭാരം വരുന്ന ഒരു വലിയ, വേവിച്ച മുട്ടയില്‍ ഇനിപ്പറയുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു, കലോറി: 78, മാംസ്യം: 6.29 ഗ്രാം, കൊഴുപ്പ്: 5.3 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്: 0.56 ഗ്രാം, ഭക്ഷ്യനാരുകള്‍: 0 ഗ്രാം, പഞ്ചസാര: 0.56 ഗ്രാം, കാല്‍സ്യം: 25 മില്ലിഗ്രാം, ഇരുമ്പ്: 0.59 മില്ലിഗ്രാം, ഫോസ്ഫറസ്: 86 മില്ലിഗ്രാം, പൊട്ടാസ്യം: 63 മില്ലിഗ്രാം, സിങ്ക്: 0.53 മില്ലിഗ്രാം, കൊളസ്‌ട്രോള്‍: 186 മില്ലിഗ്രാം, ഫോളേറ്റ്: 22 മൈക്രോഗ്രാം, വിറ്റാമിന്‍ എ: 260 ഐയു, വിറ്റാമിന്‍ ഡി: 44 ഐയു. എന്നാല്‍ മുട്ട പാകം ചെയ്യുന്ന രീതിയനുസരിച്ച് അതിന്റെ പോഷകഗുണത്തിന് ചെറിയ മാറ്റം വരുന്നു. ഉദാഹരണത്തിന്, 50 ഗ്രാം ഭാരമുള്ള മുട്ട പുഴുങ്ങുമ്പോള്‍ 6.29 ഗ്രാം പ്രോട്ടീന്‍ 4.99 ഗ്രാമും 44 ഐയു വിറ്റാമിന്‍ ഡി 36 ഐയുവുമായി ചുരുങ്ങുന്നുവെന്ന് യുഎസ്ഡിഎ പറയുന്നു. ദി ഫാസെബ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 60-75 വയസ് പ്രായപരിധിയിലുള്ള അമിതവണ്ണക്കാരായ 26 പേര്‍ പങ്കെടുപ്പിച്ചു. അവരോട് മുട്ട ചേര്‍ത്ത കൊഴുപ്പ് കൂടിയ ആഹാരങ്ങളും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും എട്ട് ആഴ്ച കഴിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. അതിനു ശേഷംപങ്കെടുക്കുന്നവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അളന്നപ്പോള്‍ പ്രതിദിനം മൂന്ന് മുട്ടകളും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണവും കഴിച്ചവര്‍ക്ക് കൊഴുപ്പ് കുറഞ്ഞ, ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചവരേക്കാള്‍ വണ്ണം കുറഞ്ഞതായി കണ്ടെത്തി. പ്രതിദിനം ഒരു മുട്ട വരെ കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അരലക്ഷം മുതിര്‍ന്നവരില്‍ നടത്തിയ ഒരു പഠനഫലം ഹാര്‍ട്ട് ജേണലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ നടത്തിയ ഒരു പഠനത്തില്‍ പ്രമേഹമുള്ളവരില്‍ ആഴ്ചയില്‍ ആറു ദിവസം രണ്ട് മുട്ട കഴിക്കുന്നവരില്‍ മൂന്നു മാസത്തിനുശേഷവും കൊളസ്‌ട്രോള്‍ നിലയെ ബാധിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി.

Comments

comments

Categories: Health