ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ഇന്ന് മുതല്‍

ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ഇന്ന് മുതല്‍

ജൂലൈ 25 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് രാജ്യവ്യാപക കാംപെയ്ന്‍

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് കാംപെയ്ന്‍ ഇന്ന് ആരംഭിക്കും. ജൂലൈ 25 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് രാജ്യവ്യാപക കാംപെയ്ന്‍. സൗജന്യ ചെക്ക്-അപ്പ് കൂടാതെ, വിവിധ പദ്ധതികളും ഓഫറുകളും വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കും.

പാതയോര സേവനങ്ങള്‍ (റോഡ് സൈഡ് അസിസ്റ്റന്‍സ്), സ്‌പെയര്‍ പാര്‍ട്‌സ്, ലേബര്‍ ചാര്‍ജ്, ഓയില്‍ ടോപ്-അപ്പ് എന്നിവക്ക് പത്ത് ശതമാനം ഇളവ് ലഭിക്കും. ഓയില്‍ ചേഞ്ച്, ഓയില്‍ ടോപ്-അപ്പ് എന്നിവ ചെയ്യുമ്പോള്‍ സ്വകാര്യ ഉപയോക്താക്കള്‍ക്ക് പത്ത് ശതമാനം വരെയും ഫഌറ്റ് കാറുടമകള്‍ക്ക് 15 ശതമാനം വരെയും ഇളവ് നല്‍കും.

ജെഡി പവര്‍ ഉപഭോക്തൃ സേവന സൂചികയില്‍ ടാറ്റ മോട്ടോഴ്‌സിന് രണ്ടാം റാങ്കാണെന്ന് സീനിയര്‍ ജനറല്‍ മാനേജറും ഉപഭോക്തൃ കാര്യ മേധാവിയുമായ ശുഭജിത്ത് റോയ് ഓര്‍മ്മിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പാസഞ്ചര്‍ കാര്‍, യൂട്ടിലിറ്റി വാഹന ഉടമകള്‍ക്കും സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് സേവനം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Auto
Tags: Tata motors