ടാറ്റ 2,800 കുട്ടികള്‍ക്ക് സൗജന്യ കാന്‍സര്‍ചികില്‍സ നല്‍കി

ടാറ്റ 2,800 കുട്ടികള്‍ക്ക് സൗജന്യ കാന്‍സര്‍ചികില്‍സ നല്‍കി

ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ ചികില്‍സാകേന്ദ്രമായ ടാറ്റ മെമ്മോറിയല്‍ ആശുപത്രി 2,800 കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്നതിനായി 35 കോടി രൂപ സമാഹരിച്ചു. 2018 ല്‍ അവിടെ റജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കാണ് സൗജന്യ ചികില്‍സ നല്‍കുക. 2017 ല്‍ ഇത് 20 കോടി രൂപയായിരുന്നു. 15 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും സൗജന്യ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി ആശുപത്രിയുടെ പീഡിയാട്രിക് കാന്‍സര്‍ വകുപ്പ് 60 ലക്ഷം രൂപ സമാഹരിച്ച് 2009 ല്‍ ആരംഭിച്ച ഈ പരീക്ഷണം രാജ്യത്തെ ഏറ്റവും മികച്ച കാന്‍സര്‍ ചികില്‍സാപദ്ധതിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ സ്വന്തമായി 50ലധികം അംഗങ്ങളുള്ള പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റ്, സമഗ്രചികില്‍സയ്ക്ക് മാത്രമല്ല, താമസം, യാത്രച്ചെലവ്, ഭക്ഷണം, പോഷകാഹാരം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കും പണം സ്വരൂപിക്കുന്നു. കുട്ടികള്‍ ചികില്‍സ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് തടയുക എന്നതാണ് ധനസഹായം തേടാനുള്ള കാരണം. പീഡിയാട്രിക് ബ്ലഡ് & കാന്‍സര്‍ മെഡിക്കല്‍ ജേണലിലെ ഒരു ലേഖനത്തില്‍, പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡോക്ടര്‍മാരും ഗവേഷകരും രോഗനിര്‍ണയത്തിനു ശേഷം രോഗനിയന്ത്രണം 20 ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നു. കുട്ടികളെ ബാധിക്കുന്ന പല കാന്‍സറുകളും ഭേദമാക്കാനാകും. ചികില്‍സ കഴിഞ്ഞ് 70 വര്‍ഷം വരെ ഈ കുട്ടികള്‍ക്ക് ജീവിച്ചിരിക്കാനാകും. കുടുംബ പശ്ചാത്തലം കണക്കിലെടുക്കാതെ ഓരോ കുട്ടിയും ചികില്‍സയും മറ്റ് പിന്തുണയും സ്വീകരിക്കുന്നതായി് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി ഫൗണ്ടഷന്‍ ആരംഭിച്ചത്. പ്രധാനമായും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ധധനശേഖരം എന്നിവയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതെന്ന്ഫൗണ്ടേഷന്‍ സെക്രട്ടറി ശാലിനി ജാട്ടിയ പറഞ്ഞു. കോര്‍പ്പറേറ്റ് ഫണ്ടിംഗ് മൊത്തം ഫണ്ടിന്റെ 55% ത്തില്‍ കൂടുതലാണെന്ന് അവര്‍ പറഞ്ഞു.

Comments

comments

Categories: Health