സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍മ്മിതബുദ്ധി വിലപ്പോകുമോ

സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍മ്മിതബുദ്ധി വിലപ്പോകുമോ

പൊതുജനാരോഗ്യരംഗത്ത് നിര്‍മ്മിതബുദ്ധി ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പരിമിതികള്‍ക്കുള്ളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കാന്‍ കഴിയുമോയെന്ന് ആശങ്ക ഉയരുന്നു

ആരോഗ്യമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അവതരിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എഐ നടപടികള്‍ സുരക്ഷിതമായും ഫലപ്രദമായും നടപ്പാക്കാനുള്ള മാര്‍ഗങ്ങളില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (എംഎച്ച്എഫ്ഡബ്ല്യു) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രഖ്യാപനത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പ്രസ്താവിച്ചു. പ്രമേഹം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനായി അത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത് തീര്‍ച്ചയായും അഭിലഷണീയമാണെങ്കിലും, യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിമിതമായ വിഭവങ്ങളുള്ള പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കാന്‍ അത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതു കൊണ്ടു കഴിയുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

നിലവില്‍, ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന പ്രധാനരോഗങ്ങളായ പ്രമേഹം, ക്ഷയം എന്നിവ ഭേദമാക്കാന്‍ എഐ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. പൊതുവേ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത ഡയബെറ്റിക് റെറ്റിനോപ്പതി തുടക്കത്തില്‍ കണ്ടെത്താനാണ് എഐ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗം നിശബ്ദമായി ആക്രമിക്കുന്നതിനാലാണ് ഇത് പലപ്പോഴും കണ്ടെത്താനാകത്തത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ 70 ദശലക്ഷം ആളുകള്‍ ഈ രോഗത്തെക്കുറിച്ച് അറിവില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. എഐ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുമായി പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശ്യം ഗൂഗിളും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള കാന്‍സറുകളുടെ ഒരു വിവരശേഖരം തയ്യാറാക്കുന്നതിനായി ഇമേജിംഗ് ബയോബാങ്ക് രൂപീകരിക്കാന്‍ എഐ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം മുന്‍കൈയെടുത്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 20,000 ത്തോളം കാന്‍സര്‍ രോഗികളുടെ പ്രൊഫൈലുകള്‍ സമാഹരിച്ച് ഇതു നടപ്പാക്കാനാണു പദ്ധതി.

ആരോഗ്യസംരക്ഷണത്തില്‍ എഐയുടെ ഉപയോഗം വിഭവങ്ങള്‍ പരിമിതമായ മേഖലകളില്‍ അവിശ്വസനീയമാംവിധം നല്ല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലെ (ബിഎംജെ) ഒരു പഠനം പറയുന്നു. സ്മാര്‍ട്ട്ഫോണുകളുടെ സര്‍വ്വവ്യാപകമായ ഉപയോഗവും പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യകളിലെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപങ്ങളും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ പൊതുജനാരോഗ്യരംഗത്ത് എഐ ഉപയോഗിക്കാന്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്നു. ഡയബെറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനും ചികില്‍സിക്കുന്നതിനും മധുരയിലെ അരവിന്ദ് ഐ കെയര്‍ ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന അവരുടെ 70 സാറ്റലൈറ്റ് ക്ലിനിക്കുകളില്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ രോഗിയുടെ റെറ്റിനകളുടെ ചിത്രം എടുക്കുന്നു. ഈ ചിത്രം പിന്നീട് ഒരു പ്രോഗ്രാമിലേക്ക് അപ്ലോഡുചെയ്യുകയും രോഗം കണ്ടെത്താനും നിര്‍ണ്ണയിക്കാനും ഗൂഗിളിന്റെ അല്‍ഗോരിതം ഏറ്റെടുക്കുന്നു.

2018 ല്‍, ചൈനീസ് കമ്പനിയായ പിംഗ് ആന്‍ ടെക്‌നോളജി വണ്‍-മിനുറ്റ് ക്ലിനിക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യസംരക്ഷണ പ്ലാറ്റ്‌ഫോം വിപുലീകരിച്ചു. കമ്പനിയുടെ ഗുഡ് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോമുകളില്‍ കണക്റ്റുചെയ്തിരിക്കുന്ന എഐ സംവിധാനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്ലാ ക്ലിനിക്കുകളാണിവ. അത്തരമൊരു ക്ലിനിക്കിന് രണ്ടായിരത്തിലധികം സാധാരണ രോഗങ്ങള്‍ക്ക് കണ്‍സള്‍ട്ടേഷനുകള്‍ നല്‍കാന്‍ കഴിയും, കൂടാതെ നിരവധി ചികില്‍സ പ്രശ്‌നങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍പരിഹരിക്കാന്‍ കഴിയും. പബ്ലിക് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ എഐയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് വലിയ തോതില്‍ ഗുണകരമാണെങ്കിലും അത് കുറ്റമറ്റതല്ല. അത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമല്ല, അവ രൂപകല്‍പ്പന ചെയ്യുന്നതിലും നിരവധി വെല്ലുവിളികള്‍ ഉണ്ട്. നിര്‍മ്മിതബുദ്ധിക്ക് ക്ലിനിക്കല്‍ തീരുമാനങ്ങളുടെ പിന്തുണ ആവശ്യമാണ്, അതിന് കൃത്യമായ വിശദാംശങ്ങള്‍ ശ്രദ്ധിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ വരുമ്പോള്‍, അടിസ്ഥാന സ്രോതസ്സുകള്‍ ഇല്ലാത്തപ്പോള്‍ ഈ സംവിധാനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ ഉത്തരവാദിത്തം എഐ സംവിധാനങ്ങളിലേക്ക് കൈമാറാന്‍ ഇനിയുമേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.

Comments

comments

Categories: Health