സമാന ഗ്രൂപ്പിന്റെ ആദ്യ സ്‌കൂള്‍ ഫുജെയ്‌റയില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തമാരംഭിക്കും

സമാന ഗ്രൂപ്പിന്റെ ആദ്യ സ്‌കൂള്‍ ഫുജെയ്‌റയില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തമാരംഭിക്കും
  • നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള ക്ലാസുകള്‍
  • സദ്ഭാവന വേള്‍ഡ് സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തനം
  • പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കും

ഫുജെയ്‌റ: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി-ടു-റീറ്റെയ്ല്‍ ഗ്രൂപ്പായ സമാന ഗ്ലോബല്‍ ബിസിനസ് സൊലൂഷന്‍സിന്റെ ആദ്യ സ്‌കൂള്‍ ഗള്‍ഫില്‍ വരുന്നു. എമിനന്‍സ് പ്രൈവറ്റ് സ്‌കൂള്‍ എന്ന പേരിലുള്ള സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫുജെയ്‌റയില്‍ പ്രവര്‍ത്തനമാരംഭിക്കും. സദ്ഭാവന വേള്‍ഡ് സ്‌കൂളുമായി ചേര്‍ന്നാണ്് സമാന ഗള്‍ഫ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെക്കുന്നത്.

നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള(കെ-12)യുള്ള വിദ്യാഭ്യാസ സ്ഥാപനമായിരിക്കും എമിനന്‍സ് പ്രവൈറ്റ് സ്‌കൂളെന്ന് സമാന ഗ്ലോബല്‍ സര്‍വീസസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനെയ് നായര്‍ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്‌കൂളില്‍ ഉണ്ടായിരിക്കും. ഇത്തവണ ഫുജെയ്‌റയില്‍ മാത്രമായിരിക്കും സമാനയുടെ സ്‌കൂള്‍ ആരംഭിക്കുന്നതെങ്കിലും ക്രമേണ പശ്ചിമേഷ്യയിലെ മറ്റ് സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സമാനയ്ക്ക് പദ്ധതിയുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നതിനാല്‍ സ്‌കൂളിലേക്കുള്ള പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വിവേക് പറഞ്ഞു.

സമാന അക്കാദമിയ എന്ന ഉപവിഭാഗത്തിന് കീഴിലാണ് ഫുജെയ്‌റയില്‍ സമാന സ്‌കൂള്‍ തുടങ്ങുന്നത്. സ്‌കൂളിന് പുറമേ, ഹെല്‍ത്ത്‌സയന്‍സ്, ഹോസ്പിറ്റാലിറ്റി, ഫിനിഷിംഗ് സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആരംഭിക്കാനും സമാനയ്ക്ക് പദ്ധതിയുണ്ട്. തുടക്കത്തില്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമാനയുടെ വിവിധ സ്ഥാപനങ്ങളില്‍ നിയമനാവസരമുണ്ടാകുമെന്നും വിവേക് നായര്‍ അറിയിച്ചു.

കേരളത്തിലെ ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, റീറ്റെയ്ല്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഐടി, റിയല്‍ എസ്‌റ്റേറ്റ് രംഗങ്ങളില്‍ പേരെടുത്ത സമാന ഗ്രൂപ്പ് ഗള്‍ഫിലെ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐബിഎംസി യുഎഇയുമായി ചേര്‍ന്ന് അബുദാബിയില്‍ 4,000 കോടി രൂപയുടെ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് സമാന രൂപം നല്‍കിയിരുന്നു. സമാന ഗ്ലോബല്‍ ഫണ്ട് എന്ന പേരിലുള്ള ഈ ഫണ്ടിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡില്‍ (സെബി) നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആശുപത്രി, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ഐടി, അഗ്രിടെക്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായിരിക്കും ഫണ്ട് മുഖ്യമായും മുതല്‍മുടക്കുക.സമാന ഗ്രൂപ്പിന്റെ പശ്ചിമേഷ്യയിലടക്കമുള്ള വിവിധ വികസന പദ്ധതികള്‍ക്കും ഫണ്ട് തുക വിനിയോഗിക്കും.

സമാനയുമായുള്ള പങ്കാളിത്തം കോഴിക്കോട് വെള്ളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സദ്ഭാവന വേള്‍ഡ് സ്‌കൂളിന് അന്താരാഷ്ട്ര വിപണിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.

Comments

comments

Categories: Arabia