വാഹനാപകടങ്ങളില്‍ കൂടുതല്‍ പരുക്കേല്‍ക്കുന്നത് സ്ത്രീകള്‍ക്ക്

വാഹനാപകടങ്ങളില്‍ കൂടുതല്‍ പരുക്കേല്‍ക്കുന്നത് സ്ത്രീകള്‍ക്ക്

വാഹനാപകടങ്ങളില്‍ പെടുന്ന പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പരുക്കേല്‍ക്കുന്നതെന്ന് പഠനം. കാര്‍ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് വനിതകളുടെ നിരക്കില്‍ 73 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്ത്രീകള്‍ക്ക് പരുക്കേള്‍ക്കുന്നത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന അടിസ്ഥാന ബയോമെക്കാനിക്കല്‍ ഘടകങ്ങള്‍ മനസിലാക്കുന്നതുവരെ, ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരശ്രമങ്ങള്‍ ഫലപ്രദമാകില്ലെന്ന് ഗവേഷണം നടത്തിയ വിര്‍ജീനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ജേസണ്‍ ഫോര്‍മാന്‍ പറഞ്ഞു. പുതിയ വാഹനങ്ങള്‍ മൊത്തത്തില്‍ അപകട സാധ്യത കുറയ്ക്കുന്നുണ്ടെന്ന് ഗവേഷണം വിലയിരുത്തി. കഴിഞ്ഞ ദശകത്തില്‍ നിര്‍മ്മിച്ച കാറുകള്‍ പഴയ മോഡലുകളേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പരുക്കു പറ്റുന്നു.

പ്രത്യേകിച്ചും, തലയോട്ടിയിലെ ചതവുകള്‍, നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമേല്‍ക്കുന്ന ക്ഷതം, വയറുവേദന എന്നിവയുടെ അപകടസാധ്യത കുറഞ്ഞു. കാല്‍മുട്ട്, അരക്കെട്ട്, കണങ്കാല്‍ എന്നിവയ്ക്ക് പരുക്കേല്‍ക്കുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ട്രാഫിക് ഇന്‍ജുറി പ്രിവന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം 1998 മുതല്‍ 2015 വരെ സമാഹരിച്ച അപകട പരുക്ക് വിവര വിശകലനമാണ്. യുഎസില്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്ത അപകങ്ങളുടെ ഒരു സാമ്പിളില്‍ നിന്നാണ് ഈ ഡാറ്റ വരുന്നത്. 13 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വാഹനാപകടങ്ങളാണ് പഠനം മുഖ്യമായും പരിഗണിച്ചത്. 31,000ത്തിലധികം ജീവനക്കാര്‍ ഉള്‍പ്പെടുന്ന 23,000 കൂട്ടിയിടികളുടെ വിവരങ്ങളാണിത്. പഠന ഫലങ്ങള്‍ ഈ മേഖലയിലെ നടത്തേണ്ട പരിഷ്‌കരണങ്ങള്‍ അപകടത്തിന് ഇരയായവരുടെ പരിചരണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതെവിടെയെന്നും എങ്ങനെയെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നു. രാത്രിയാണ് വാഹനാപകടങ്ങള്‍ കൂടുതലെന്നാണ് പഠനം പറയുന്നത്. 10 മുതല്‍ 15 ശതമാനം വാഹനങ്ങളേ രാത്രിയില്‍ സഞ്ചരിക്കുന്നുള്ളൂ. എന്നാല്‍, ഇവയുണ്ടാക്കുന്ന അപകടങ്ങളുടെ തോത് 25 ശതമാനത്തോളം വരുമെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.

Comments

comments

Categories: Health