സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സ്റ്റീല്‍ കമ്പനികള്‍

സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സ്റ്റീല്‍ കമ്പനികള്‍

13,000 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള പുതിയ ജലസംഭരണിയാണ് ജെഎസ്ഡബ്യു കര്‍ണാടകയില്‍ നിര്‍മിച്ചിരിക്കുന്നത്

മുംബൈ: ജലക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കാനായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് രാജ്യത്തെ പ്രമുഖ സ്റ്റീല്‍ കമ്പനികള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനികളായ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ലിമിറ്റഡും ടാറ്റ സ്റ്റീല്‍ ലിമിറ്റഡും ലോഹ നിര്‍മാതാക്കളായ വേദാന്ത ലിമിറ്റഡുമാണ് വമ്പന്‍ ജല സംരക്ഷണ പദ്ധതികള്‍ തയാറാക്കുന്നത്.

13,000 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള പുതിയ ജലസംഭരണിയാണ് ജെഎസ്ഡബ്യു കര്‍ണാടകയില്‍ നിര്‍മിച്ചിരിക്കുന്നത്. ജൂലൈ നാലിന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍നിര സ്റ്റീല്‍ കമ്പനിയായ ടാറ്റ, മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിനായി പ്ലാന്റുകള്‍ സ്ഥാപിച്ചു. ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത റിസോഴ്‌സ് ലിമിറ്റഡ്, 25 പ്രധാനപ്പെട്ട ബിസിനസ് കേന്ദ്രങ്ങളിലെ അപകട സാധ്യത വിലയിരുത്തി. പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നതെന്ന് കമ്പനി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ശീതീകരണത്തിനാണ് ജലം വന്ഡതോതില്‍ ഉപയോഗിക്കപ്പെടുന്നത്. ഒരു ടണ്‍ ക്രൂഡ് സ്റ്റീലിന്റെ ഉല്‍പ്പാദന പ്രക്രിയയില്‍ മൂന്ന് കുബിക് മീറ്റര്‍ ശുദ്ധജലം ആവശ്യമാണ്.

Categories: FK News, Slider
Tags: Water Crisis