വന്‍ വിലക്കിഴിവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡെമോ ബൈക്കുകള്‍

വന്‍ വിലക്കിഴിവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡെമോ ബൈക്കുകള്‍

3.67 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും

മുംബൈ : നഗരത്തിലെ സെവന്‍ ഐലന്‍ഡ്‌സ് എന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പ് വന്‍ വിലക്കിഴിവില്‍ ഡെമോ ബൈക്കുകള്‍ വില്‍ക്കുന്നു. കുറച്ച് മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് ഇവരുടെ കൈവശമുള്ളത്. സ്ട്രീറ്റ് റോഡ്, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ്, 2017 മോഡല്‍ ഫാറ്റ് ബോയ്, 2018 മോഡല്‍ സ്ട്രീറ്റ് 750 എന്നീ ഡെമോ ബൈക്കുകള്‍ വാങ്ങാന്‍ കഴിയും.

1.08 ലക്ഷം (സ്ട്രീറ്റ് 750) മുതല്‍ 3.67 ലക്ഷം രൂപ (ഫാറ്റ് ബോയ്) വരെ വിലക്കിഴിവ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യാത്തവയാണ് ഈ മോട്ടോര്‍സൈക്കിളുകള്‍. ഇപ്പോള്‍ വാങ്ങുന്നവരായിരിക്കും ആദ്യ ഉടമകള്‍. ഫാറ്റ് ബോയ് 13,362 കിലോമീറ്ററും ഫാറ്റ് ബോബ് 12,689 കിലോമീറ്ററും സ്ട്രീറ്റ് ബോബ് 12,139 കിലോമീറ്ററും ഉപയോഗിച്ചിട്ടുണ്ട്.

ഈ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്നതിന് സെവന്‍ ഐലന്‍ഡ്‌സ് ഡീലര്‍ഷിപ്പ് ഫിനാന്‍സ് സൗകര്യങ്ങള്‍ ചെയ്തുതരും. 36 മുതല്‍ 60 മാസം വരെയായിരിക്കും ഇഎംഐ കാലയളവ്.

Comments

comments

Categories: Auto