ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു

ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു
  • ജൂണില്‍ രണ്ട് മടങ്ങിലധികം ഇടിവാണ് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐയില്‍ രേഖപ്പെടുത്തിയത്
  • 820.36 മില്യണ്‍ ഡോളര്‍ എഫ്ഡിഐയാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികളിലേക്കെത്തിയത്

മുംബൈ: ജൂണില്‍ ഇന്ത്യന്‍ കമ്പനികളിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിന്റെ ഒഴുക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് മടങ്ങിലധികം ഇടിവാണ് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐയില്‍ ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.

820.36 മില്യണ്‍ ഡോളര്‍ എഫ്ഡിഐയാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികളിലേക്കെത്തിയത്. 2.29 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തേക്ക് ഒഴുക്കിയത്. മേയ് മാസം ഇന്ത്യന്‍ സംരംഭങ്ങള്‍ തങ്ങളുടെ വിദേശ യൂണിറ്റുകളില്‍ 1.56 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പറയുന്നു.

ജൂണില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നടത്തിയിട്ടുള്ള നിക്ഷേപങ്ങളില്‍ 340.28 മില്യണ്‍ ഡോളര്‍ ഇക്വിറ്റി നിക്ഷേപമാണ്. 222.06 മില്യണ്‍ ഡോളര്‍ വായ്പയായും 258.02 മില്യണ്‍ ഡോളര്‍ ഗ്യാരണ്ടി പുറത്തിറക്കിയും നടത്തിയവയാണ്. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ് അലോക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയാണ് വിദേശത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ പ്രധാന നിക്ഷേപകര്‍.

മ്യാന്‍മാര്‍, റഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലുള്ള സംയുക്ത സംരംഭങ്ങളിലായി 61.74 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് നടത്തിയത്. സിംഗപ്പൂരിലുള്ള അനുബന്ധ യൂണിറ്റില്‍ ഏഷ്യന്‍ പെയിന്റ്‌സ് 43.45 മില്യണ്‍ ഡോളര്‍ നിക്ഷേപവും അലോക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 24 മില്യണ്‍ ഡോളര്‍ നിക്ഷേപവും നടത്തി.

Comments

comments

Categories: Business & Economy