പ്രമേഹമരുന്നുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ഗ്ലെന്‍മാര്‍ക്ക്

പ്രമേഹമരുന്നുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ഗ്ലെന്‍മാര്‍ക്ക്

പ്രമേഹ മരുന്നായ റെമോഗ്ലിഫ്‌ളോസിന്‍ എറ്റബൊണേറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള കോ-മാര്‍ക്കറ്റ് ലൈസന്‍സിംഗ് കരാറില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സും ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സും ഏര്‍പ്പെട്ടു.

കരാര്‍പ്രകാരം, ടോറന്റില്‍ നിന്ന് എക്സ്‌ക്ലൂസീവ് അല്ലാത്ത സബ് ലൈസന്‍സ് അവകാശങ്ങള്‍ക്കായി മുന്‍കൂര്‍ പേയ്മെന്റ്, ലൈസന്‍സ് ഫീസ്, റോയല്‍റ്റി എന്നിവ ഗ്ലെന്‍മാര്‍ക്കിന് ലഭിക്കും. ഗ്ലെന്‍മാര്‍ക്ക് കമ്പനി റെമോഗ്ലിഫ്‌ളോസിന്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്യുമ്പോള്‍ ടോറന്റ് സ്വന്തം ബ്രാന്‍ഡ് സുക്കേറ്റര്‍ വഴിയാണ് ഇത് ഇന്ത്യന്‍വിപണിയിലെത്തിക്കുക. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം 2019 ഏപ്രിലില്‍ റെമോഗ്ലിഫ്‌ലോസിന്‍ എറ്റബൊണേറ്റിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ (ഡിസിജിഐ) അനുമതി നല്‍കിയത്. പ്രമേഹരോഗികളില്‍ മികച്ച കാര്യക്ഷമതയും സുരക്ഷാനിലവാരവും കാാണിക്കുന്ന മരുന്നാണ് റെമോഗ്ലിഫ്‌ളോസിന്‍ എറ്റബൊണേറ്റ്. റെമോ, റെമോസെന്‍ എന്നീ ബ്രാന്‍ഡ് നാമങ്ങളിലാണ് ഗ്ലെന്‍മാര്‍ക്ക് ഈ മരുന്ന് ഇറക്കുക. ടൈപ്പ് രണ്ട് പ്രമേഹരോഗികളാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ഭയാനകമായ തോതില്‍ വളരുകയാണ്, ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരില്‍ ഒമ്പത് ശതമാനം പ്രമേഹത്തിന്റെ പിടിയിലാണ്. ഇന്ത്യയില്‍ 2010-ല്‍ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതര്‍ 2030 ആകുമ്പോള്‍ 58 ശതമാനമായി വര്‍ധിച്ച് 87 ശതമാനമായി ഉയരും. പുതിയ കരാര്‍ വന്നതോടെ സഹകരണത്തിലൂടെ, ഫലപ്രദവും ഉയര്‍ന്ന നിലവാരവും നല്‍കിക്കൊണ്ട് ഏറ്റവും പുതിയതും പുതുമയുള്ളതും ആഗോളതലത്തില്‍ ഗവേഷണം നടത്തിയതുമായ സോഡിയം ഗ്ലൂക്കോസ് കോ-ട്രാന്‍സ്‌പോര്‍ട്ടര്‍ -2 (എസ്ജിഎല്‍ടി 2) ഇന്‍ഹിബിറ്ററിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും ഇന്ത്യയിലെ രോഗികള്‍ക്ക് ലോകോത്തര ചികിത്സാ ഉപാധിക്ക് അവസരമൊരുക്കുകയാണെന്നും ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രസിഡന്റ് സുജേഷ് വാസുദേവന്‍ പറഞ്ഞു.

Comments

comments

Categories: Health