ഡ്യൂഷെ ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍

ഡ്യൂഷെ ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍

ബാങ്കിന്റെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായുള്ള പിങ്ക് സ്ലിപ്പ് കിട്ടിയതായാണ് വിവരം

ബെംഗളൂരു: ലോക വ്യാപകമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഡ്യൂഷെ ബാങ്ക് ഒരുങ്ങുന്നു. ബെംഗളൂരുവിലുള്ള പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ബാങ്കിന്റെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായുള്ള പിങ്ക് സ്ലിപ്പ് കിട്ടിയതായാണ് വിവരം.

ജര്‍മ്മന്‍ ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും ഫിനാന്‍ഷ്യന്‍ സര്‍വീസസ് കമ്പനിയുമായ ഡ്യൂഷെ ബാങ്ക് ഏഷ്യ-പസഫിക് മേഖലയിലെ ഇക്വിറ്റി ട്രേഡിംഗ് ബിസിനസ് അടച്ചുപൂട്ടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 18,000 ജീവനക്കാരെ ബാങ്ക് പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബെംഗളൂരുവില്‍ പിങ്ക് സ്ലിപ്പ് കിട്ടിയ മിക്ക ജീവനക്കാരും ഇക്വിറ്റി ട്രേഡിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗത്തില്‍ നിന്നുള്ള ബാക്കെന്‍ഡ് ജീവനക്കാരാണ്. അതേസമയം, എത്ര പേരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഡ്യൂഷെ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അവരുമായി നേരിട്ട് ആശയവിനിമയം നടത്തുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു നീക്കം ജീവനക്കാരെ ബാധിക്കുമെന്ന് അറിയാമെന്നും ബാങ്ക് പറഞ്ഞു.

Comments

comments

Categories: FK News