18 കോടി പാന്‍ കാര്‍ഡുകള്‍ റദ്ദാകും

18 കോടി പാന്‍ കാര്‍ഡുകള്‍ റദ്ദാകും

സെപ്്റ്റംബര്‍ ഒന്നുമുതല്‍ റദ്ദാക്കപ്പെട്ട പാന്‍ കാര്‍ഡുകള്‍ക്ക് പകരം ആധാര്‍ ഉപയോഗിക്കാം

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ 18 കോടി പാന്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാകും. രാജ്യത്ത് നിലവിലുള്ള 40 കോടി പാന്‍ കാര്‍ഡുകളില്‍ 18 കോടി കാര്‍ഡുകളാണ് ഇതുവരെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തത്. നിലവിലുള്ള പാന്‍ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിനായി പൗരന്‍മാര്‍ തങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആദായ നികുതി നിയമത്തിനു കീഴിലുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കും ടാക്‌സ് റിട്ടേണിനും പാന്‍ കാര്‍ഡിനും പകരം ആധാര്‍ ഉപയോഗിക്കാനുള്ള അനുവാദമുണ്ട്. ഇത് സാധ്യമാക്കുന്നതിനായി ഐ-ടി ആക്റ്റ് ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്തതുമൂലം റദ്ദാക്കിയ പാന്‍ കാര്‍ഡുകള്‍ക്ക് പകരം പുതിയ പാന്‍ നമ്പറുകള്‍ നല്‍കും.

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത പൗരന്‍മാര്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയോ പ്രത്യേക പണമിടപാടുകള്‍ നടത്തുകയോ ചെയ്യുമ്പോള്‍ ഐ-ടി ഡിപ്പാര്‍ട്ട്‌മെന്റ് ഇലക്ട്രോണിക് മാധ്യമത്തില്‍ ഓട്ടോമാറ്റിക്കായി ഒരു പുതിയ പാന്‍ നമ്പര്‍ വികസിപ്പിക്കും. ഈ നമ്പര്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതും ഭാവിയില്‍ ആധാറുമായി ഒത്തുമാറാവുന്ന രീതിയില്‍ ഉപയോഗിക്കാവുന്നതുമാണെന്നാണ് പാര്‍ലമെന്റ് പാസാക്കിയ ധനകാര്യ ബില്‍ 2019 ല്‍ പറയുന്നത്. മാര്‍ച്ച് മാസത്തിനകം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നത്. പിന്നീട് ഇത് ആറുമാസം നീട്ടുകയായിരുന്നു.

Comments

comments

Categories: Banking, FK News
Tags: Pancard