കേന്ദ്രബജറ്റ് സാമ്പത്തിക നവീകരണത്തിന് കരുത്ത്

കേന്ദ്രബജറ്റ് സാമ്പത്തിക നവീകരണത്തിന് കരുത്ത്

ന്യൂഡെല്‍ഹി: പുതിയ കേന്ദ്ര ബജറ്റ് സമ്പദ് വ്യവസ്ഥയെ പിന്‍തുണയ്ക്കുന്ന പല സാമ്പത്തിക പരിഷ്‌കരണങ്ങളെയും അഭിവൃദ്ധിപ്പെടുത്തുമെന്ന് യുഎസ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. രണ്ടാം വട്ടവും ബിജെപി സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ തുടരും. രാജ്യത്തെ മന്ദഗതിയിലുള്ള വളര്‍ച്ച, ബാങ്ക് ഇതര സ്ഥാപനങ്ങള്‍ വഴിയുള്ള കുറഞ്ഞ വായ്പ വിതരണം, ഗ്രാമീണ സമ്മതിദായകരെ പിന്തുണയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാദ്ഗാനം എന്നിവയുടെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന സാമ്പത്തിക ഇളവുകള്‍ അവഗണിക്കപ്പെട്ടേക്കാമെന്നും ഫിച്ച് അഭിപ്രായപ്പെടുന്നു.

2021-2022 വര്‍ഷത്തില്‍ മൂന്നു ശതമാനമെന്നു നിജപ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ ഇടക്കാല ധനകമ്മി ലക്ഷ്യം കൈവരിക്കുന്നത് അസാധ്യമാണെന്ന് ഫിച്ച് അഭിപ്രായപ്പെടുന്നു. സര്‍ക്കാരിന്റെ പൊതുകട പരിധി 2025 സാമ്പത്തിക വര്‍ഷത്തോടെ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് ആക്റ്റില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന 60 ശതമാനത്തിന് മുകളില്‍ പോകുമെന്ന് നിരീക്ഷിക്കുന്ന ഏജന്‍സി ചില സാമ്പത്തികേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാരിന്റെ നേരിട്ടുള്ള ഓഹരി പങ്കാളിത്തം കുറക്കാനുള്ള ബജറ്റ് തീരുമാനം പൊതുമേഖലാ ബാങ്കുകള്‍ക്ക് 700 ബില്യണ്‍ ഡോളറിന്റെ അധിക പണം ലഭ്യമാകാന്‍ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.

Categories: FK News