പേരക്കുട്ടികളെ സ്‌ക്രീന്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു

പേരക്കുട്ടികളെ സ്‌ക്രീന്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു

ടെലിവിഷനും കംപ്യൂട്ടറും മൊബീല്‍ ഫോണുമടങ്ങുന്ന ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി സമയം ധൂര്‍ത്തടിക്കുന്ന സ്‌ക്രീന്‍ ആസക്തിക്ക് മുത്തശ്ശീ- മുത്തശ്ശന്മാരെ പഠനം കുറ്റപ്പെടുത്തുന്നു. ഉറക്കം നില്‍ക്കുകയും കൂടുതല്‍ നേരം ടിവി കാണുകയും പോലുള്ള മാതാപിതാക്കള്‍ അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ അനുവദിക്കുന്നതു മുത്തശ്ശിമാരും മുത്തശ്ശന്മാരുമാണെന്ന് ജോണല്‍ ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് മീഡിയ നടത്തിയ പഠനം പറയുന്നു. കൊച്ചുമക്കളെ നോക്കി പരിപാലിപാലിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ അമിത വാല്‍സല്യം മൂലം മൊബീല്‍ ഫോണും കംപ്യൂട്ടറും ടിവിയും അവര്‍ക്കായി വിട്ടു നല്‍കുന്നു. രണ്ടു മുതല്‍ ഏഴു വരം പ്രായമുള്ള പേരക്കുട്ടികളുള്ള 356 പേരിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പേരക്കുട്ടികളെ പരിപാലിക്കുന്നവര്‍ ശരാശരി നാല് മണിക്കൂര്‍ സന്ദര്‍ശനത്തിനിടയില്‍ കുട്ടികളെ വീഡിയോകള്‍ കാണാനോ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഗെയിമുകള്‍ കളിക്കാനോ രണ്ട് മണിക്കൂറെങ്കിലും അനുവദിച്ചതായി കണ്ടെത്തി. ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ പ്രായമായവര്‍ കൊണ്ടു വരേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് നടപ്പാക്കാത്ത പക്ഷം മുതിര്‍ന്നവര്‍ കുട്ടികളെ നശിപ്പിക്കുന്നതിനു തുല്യമായ കാര്യമാണു ചെയ്യുന്നതെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പല്ലവി ജോഷി പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കുടുംബങ്ങളിലും സമൂഹത്തിലുമുള്ള മാറ്റങ്ങളും പ്രശ്‌നങ്ങളും കാരണം മുത്തശ്ശിമാരുടെ പേരക്കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചു. വിഡ്ഢിപ്പെട്ടിക്കു വേണ്ടി കുട്ടികള്‍ ധൂര്‍ത്തടിക്കുന്ന സമയം നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കളും മുത്തശ്ശീ- മുത്തശ്ശന്മാരും ഒരുപോലെയാണ്, അവര്‍ ഈ ശീലത്തെ എതിര്‍ക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്‌ക്രീന്‍ സമയം വര്‍ദ്ധിക്കുന്നത് കുട്ടിയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും നിരവധി വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും, ഇത് കുട്ടിയുടെ പെരുമാറ്റശീലത്തെ സ്വാധീനിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരെ ശാരീരികമായി സജീവമാക്കുന്നില്ല. കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് പരിമിതവും ആരോഗ്യകരവുമായ സ്‌ക്രീന്‍ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

Comments

comments

Categories: Health
Tags: Screen time