പ്രമേഹത്തിനു പ്രതിവിധി മാംസ്യം നീക്കല്‍

പ്രമേഹത്തിനു പ്രതിവിധി മാംസ്യം നീക്കല്‍

ജീവിതശൈലീ രോഗങ്ങള്‍ ഭേദമാക്കാന്‍ പ്രത്യേക തരം മാംസ്യം നീക്കം ചെയ്താല്‍ മതിയെന്ന് പരീക്ഷണത്തില്‍ വ്യക്തമായി

ടൈപ്പ് രണ്ട് പ്രമേഹവും ഹൃദ്രോഗവുമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ശരീരത്തിലെ മാംസ്യതന്മാത്രകളെ (സെറാമൈഡ് കെമിസ്ട്രി) സൂക്ഷ്മമായ രീതിയില്‍ നീക്കം ചെയ്യുന്നത് ഇത്തരം രോഗങ്ങള്‍ക്കെതിരേ സുരക്ഷിതമായ ഒരു പ്രതിവിധിയായി എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത് ഈ ദിശയിലുള്ള പഠനങ്ങളില്‍ നിര്‍ണായകമായി. ഫാറ്റി ആസിഡുകളുടെ വികസനത്തിനു കാരണമായ ഒരു എന്‍സൈമിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കിയതോടെ എലികളിലെ പ്രമേഹവും അമിതവണ്ണവും മാറ്റാന്‍ കഴിയുമെന്ന് കണ്ടെത്തിയതിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈയൊരു നിര്‍ദ്ദേശം നല്‍കിയത്. ശരീരത്തിലെ ഫാറ്റി ആസിഡുകളുടെ അളവ് കുറച്ച് ഡൈഹൈഡ്രോസെറാമൈഡ് ഡെസാറ്റുറേസ് 1 (ഡിഇഎസ് 1) എന്ന എന്‍സൈമിനെ നിര്‍ജ്ജീവമാക്കി, ജീവിതശൈലീരോഗങ്ങള്‍ തടയാമെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് നിര്‍വീര്യമാക്കുന്നതോടെ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന എലികളില്‍ ഫാറ്റി ലിവര്‍, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ വികസിപ്പിക്കുന്നതും തടയുന്നതായി കണ്ടെത്തി. ഈ രണ്ട് അവസ്ഥകളും മനുഷ്യരില്‍ ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്.

രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളുടെ ചെറിയ രാസമാറ്റത്തിലൂടെ ഡൈഹൈഡ്രോസെറാമൈഡ് സെറാമൈഡിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ ഡിഇഎസ് 1 നിയന്ത്രിക്കുന്നു. ഈ സൂക്ഷ്മമായ മാറ്റം കൊഴുപ്പിന്‍ തന്മാത്രകളെ അരക്കിട്ടുറപ്പിക്കുന്നു. സെറാമൈഡിന്റെ അളവ് ജീവിതശൈലീ രോഗങ്ങളെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കാല പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും, അവര്‍ ഉപയോഗിച്ച രീതികള്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. സെറാമൈഡുകള്‍ ഭാവിയില്‍ മോശം കൊളസ്‌ട്രോളായി മാറുമെന്ന് കണ്ടെത്തി. പുതിയ പഠനം ജീവിശൈലീരോഗ ചികില്‍സാസംബന്ധിയായ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. സെറാമൈഡ് ഉല്‍പാദന പ്രക്രിയയിലേക്ക് ചെറിയതും സമയബന്ധിതവുമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സുരക്ഷിതമായ രീതിയില്‍ സെറാമൈഡ് അളവ് കുറയ്ക്കാന്‍ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഉപാപചയ ആരോഗ്യത്തില്‍ സെറാമൈഡുകള്‍ക്ക് സ്വാധീനമുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നതായി ഗവേഷണസംഘാംഗമായ പ്രൊഫ. സ്‌കോട്ട് എ. സമ്മേഴ്‌സ് പറയുന്നു. ഇവ പിന്നീട് കൊളസ്‌ട്രോള്‍ ആയി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സെറാമൈഡുകള്‍ കുറയ്ക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഇപ്പോഴും അനേ്‌വഷിച്ചു കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗത്തിനുള്ള ആളുകളുടെ അപകടസാധ്യത വിലയിരുത്തുന്നതിനുള്ള മാര്‍ഗമായി ചില ഡോക്ടര്‍മാര്‍ ഇതിനകം തന്നെ സെറാമൈഡ് അളവ് പരിശോധിക്കുന്നുണ്ട്. പ്രമേഹം, ഫാറ്റിലിവര്‍, ഹൃദ്രോഗം എന്നിവയ്ക്ക് ലിപ്പോടോക്‌സിസിറ്റിക്ക് സെറാമൈഡുകള്‍ കാരണമാകുന്നവെന്ന് ഗവേഷകര് ശ്രദ്ധിക്കുക. സെറാമൈഡുകള്‍ രോഗകാരികളാണെങ്കില്‍ അവ ശരീരത്തില്‍ ധര്‍മ്മമാണ് വഹിക്കുന്നതെന്ന് ഗവേഷകര്‍ അന്വേഷിച്ചു. ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ സെറാമൈഡിന്റെ സ്വാധീനം വിലയിരുത്തിയാണ് ഈ ചോദ്യം അന്വേഷിച്ചത്. ഇതേക്കുറിച്ച് 2013 ലെ പഠനത്തില്‍ അമിതവണ്ണം ഉപാപചയ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും സെറാമൈഡുകള്‍ അതിന് അനുകൂലമാണെന്നും വ്യക്തമായിരുന്നു.
അമിതവണ്ണമുള്ള ആളുകളുടെ ശരീരത്തിലെ കോശജാലങ്ങളില്‍ ധാരാളം കൊഴുപ്പ് അടിയുന്നുവെന്നതാണ് സിദ്ധാന്തം, ഇത് കോശപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. കോശങ്ങളിലെ കൊഴുപ്പ് സംഭരണം വര്‍ദ്ധിപ്പിക്കുന്ന നിരവധി പ്രക്രിയകളില്‍ സെറാമൈഡുകള്‍ പുറപ്പെടുന്നതായി കണ്ടെത്തി. കൂടാതെ, പഞ്ചസാര, അല്ലെങ്കില്‍ ഗ്ലൂക്കോസ് എന്നിവയില്‍ നിന്ന് ഈര്‍ജ്ജം നേടാനുള്ള കോശങ്ങളുടെ കഴിവിനെ അവ തടസ്സപ്പെടുത്തുന്നു.

പഠനത്തില്‍, സെറാമൈഡ് സിന്തസിസിന്റെ അവസാന ഘട്ടം നിര്‍ത്തലാക്കി ഗവേഷകര്‍ എലികളിലെ സെറാമൈഡ് അളവ് കുറയ്ക്കുന്ന ഒരു പരീക്ഷണത്തിലേര്‍പ്പെട്ടു. ഇത് നിറവേറ്റുന്നതിന്, മുതിര്‍ന്ന മൃഗങ്ങളില്‍ ഡിഇഎസ് 1 ഉല്‍പ്പാദിപ്പിക്കുന്ന ജീനുകള്‍ ഇല്ലാത്ത എലികളെ അവര്‍ ജനിതകമായി രൂപകല്‍പ്പന ചെയ്തു. പഠനത്തിനു തിരഞ്ഞെടുത്ത ഒരു വിഭാഗം എലികളില്‍ മൊത്തം ഡിഇഎസ് 1 ഉല്‍പ്പാദക കോശങ്ങളെയും നിര്‍ജ്ജീവമാക്കിയെങ്കില്‍ മറ്റൊരു വിഭാഗം എലികളുടെ കരളിലും ചില അവയവങ്ങളിലുമുള്ള കൊഴുപ്പ് കോശങ്ങളാണ് നിര്‍ജ്ജീവമാക്കിയത്. ഇന്‍സുലിന്‍ പ്രതിരോധവും ഫാറ്റി ലിവറും ഉള്ള അമിതവണ്ണമുള്ള എലികളില്‍ സെറാമൈഡുകള്‍ കുറയ്ക്കുന്നതിന് അവര്‍ ഡിഇഎസ് 1 നിര്‍ജ്ജീവമാക്കിയപ്പോള്‍, അമിതവണ്ണമുള്ളഎലികളുടെ ഉപാപചയ ആരോഗ്യം മെച്ചപ്പെട്ടതായി മനസ്സിലാക്കി. അവ കരള്‍ കൊഴുപ്പില്‍ നിന്ന് മുക്തി നേടി, അവരുടെ ഇന്‍സുലിന്‍, ഗ്ലൂക്കോസ് പ്രതികരണങ്ങള്‍ ആരോഗ്യമുള്ളതും മെലിഞ്ഞതുമായ എലികളുടേതിനേക്കാള്‍ തീവ്രമാവയായിരുന്നു. രണ്ടു മാസത്തെ നിരീക്ഷണത്തിനുശേഷം മൃഗങ്ങള്‍ ആരോഗ്യം വീണ്ടെടുത്തതായി കാണപ്പെട്ടു. വേറൊരു പരീക്ഷണത്തില്‍, എലികളിലെ ഉയര്‍ന്ന കൊഴുപ്പ് സെറാമൈഡിന്റെ അളവ് കുറയ്ക്കുന്നത് മൃഗങ്ങളുടെ ഭാരം കൂടുന്നതിനും ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിക്കുന്നതിനും തടസ്സമാണെന്നും സംഘം കണ്ടെത്തി.

Comments

comments

Categories: Health