ചുവന്ന മുന്തിരി വിറ്റത് 11,000 ഡോളറിന്

ചുവന്ന മുന്തിരി വിറ്റത് 11,000 ഡോളറിന്

ടോക്യോ: സീസണിലെ ആദ്യ ലേലത്തില്‍ 24 എണ്ണം വരുന്ന ഒരു കുല ചുവന്ന മുന്തിരി ചൊവ്വാഴ്ച ജപ്പാനില്‍ 1.2 ദശലക്ഷം യെന്‍ (11,000 ഡോളര്‍)ന് വിറ്റു. കനാസവയില്‍ നടന്ന ഒരു ലേലത്തിലാണു മുന്തിരി വിറ്റു പോയത്. ജപ്പാനിലെ ഒരു മദ്യശാലയാണ് ഈ വിലയ്ക്കു മുന്തിരി വാങ്ങിയത്. റൂബി റോമന്‍ എന്ന ഇനം മുന്തിരിയാണ് ഈ വിലയില്‍ വിറ്റഴിച്ചത്. 12 വര്‍ഷം മുന്‍പാണു വിപണിയില്‍ ഈ മുന്തിരി ആദ്യമായി വില്‍പ്പനയ്‌ക്കെത്തിച്ചത്. ഇക്കാലയളവില്‍ വിറ്റഴിച്ചതില്‍ വച്ച് ഏറ്റവും വലിയ തുകയ്ക്കാണ് ഇപ്രാവിശ്യം മുന്തിരി വിറ്റത്. അമ്ലത കുറവുള്ള, ഉയര്‍ന്ന പഞ്ചസാരയുടെ അംശമുള്ളതാണു മുന്തിരി ഒരെണ്ണത്തിന് 20 ഗ്രാമം തൂക്കം വരുന്നതാണ്. ഇഷികാവയിലാണ് റൂബി റോമന്‍ എന്ന ചുവന്ന ഇനം മുന്തിരി ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് 2008-ല്‍ ഇതു വിപണിയിലെത്തി. പ്രത്യേക ചടങ്ങുകളില്‍ സമ്മാനിക്കാന്‍ ആളുകള്‍ ഈ മുന്തിരി തെരഞ്ഞെടുക്കാറുണ്ട്. ജൂണ്‍ അവസാനത്തോടെ കാലാവസ്ഥ മോശമായത് മുന്തിരിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്ക പരന്നിരുന്നു. എന്നാല്‍ ജുലൈ ആരംഭത്തോടെ ആ ആശങ്ക ഇല്ലാതായി. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാന ത്തോടെ റൂബി റോമന്‍ മുന്തിരിയുടെ 26,000 കുലകള്‍ കയറ്റി അയക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: World
Tags: Red grape