ഉല്‍ക്കണ്ഠ കുറയ്ക്കാന്‍ ജപ്പാന്‍ മാച്ച ചായ

ഉല്‍ക്കണ്ഠ കുറയ്ക്കാന്‍ ജപ്പാന്‍ മാച്ച ചായ

പൊതുവേ ചായ കുടിക്കുന്നത് അത്ര നല്ല ശീലമാണോ എന്ന കാര്യത്തില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ജീവിതത്തില്‍ സമ്മര്‍ദ്ദം കൂടുന്നതായി തോന്നുന്നുവെങ്കില്‍ ഉല്‍ക്കണ്ഠയും വിഷാദവും കുറയ്ക്കാനുതകുന്ന ഒരു ആരോഗ്യപാനീയമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നതും ചായയാകുന്നത് ഒരു വിരോധാഭാസമാണ്. ജപ്പാനില്‍ നിന്നുള്ള മാച്ചാ ചായയാണ് ഈ പാനീയം. 90 ശതമാനം തണലില്‍ വളര്‍ത്തി വിളവെടുത്ത ഗ്രീന്‍ടീ ഇലകളുടെ പുതുനാമ്പ് കിള്ളിയെടുത്ത്, നന്നായി പൊടിച്ചതാണ് മാച്ചാ ചായപ്പൊടി. ഇതിന്റെ ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഫങ്ഷണല്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ എലികളിലെ പരീക്ഷണമാണ് മാച്ചാ പൊടി അല്ലെങ്കില്‍ മാച്ചാ സത്തില്‍ ഉല്‍ക്കണ്ഠ കുറയ്ക്കുന്ന ഘടകമുണ്ടെന്നു കണ്ടെത്തിയതയി പറയുന്നത്. ഡോപാമൈന്‍ ഡി 1 റിസപ്റ്ററുകളും സെറോടോണിന്‍ 5-എച്ച്ടി 1 എ റിസപ്റ്ററുകളും സജീവമാക്കുന്ന സംവിധാനങ്ങളാണ് ചായയ്ക്ക് ഈ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു, ഇവ രണ്ടും ഉല്‍ക്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. കൂടുതല്‍ വൈദ്യഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും, വര്‍ഷങ്ങളായി ഒരു ഔഷധ ഏജന്റായി ഉപയോഗിക്കുന്ന മാച്ചാ മനുഷ്യശരീരത്തിന് തികച്ചും ഗുണം ചെയ്യുമെന്ന് പഠനഫലങ്ങള്‍ കാണിക്കുന്നതായി ജപ്പാനിലെ കുമാമോട്ടോ സര്‍വകലാശാലയിലെ ഗവേഷകന്‍ യൂക്കി കുറാച്ചി പറഞ്ഞു. ലോകമെമ്പാടും ആരോഗ്യമേഖലയില്‍ ഗുണപരമാക്കുന്ന ഗവേഷണമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തിനായി, ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മാച്ചാ പൊടി അല്ലെങ്കില്‍ മാച്ചാ സത്തടങ്ങിയ ചായ കഴിച്ചതിനുശേഷം എലികളിലെ ഉല്‍ക്കണ്ഠ കുറയുന്നതായി കണ്ടെത്തി. കൂടാതെ, വ്യത്യസ്ത മാച്ച സത്തുകളുടെ ആന്‍സിയോലിറ്റിക് പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍, ചായയില്‍ 80 ശതമാനം എത്തനോള്‍ ഉപയോഗിച്ച് ലഭിച്ച സത്തില്‍ കൂടുതല്‍ ശക്തമായ ഫലം കണ്ടെത്തി.

Comments

comments

Categories: Health