പഴയ കാറുകളെ ‘ഇ-ട്രിയോ’ വൈദ്യുതീകരിക്കും

പഴയ കാറുകളെ  ‘ഇ-ട്രിയോ’ വൈദ്യുതീകരിക്കും

ലോകമൊട്ടാകെ ഇലക്ട്രോണിക് വാഹന(ഇവി) നിരയിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ പഴയ കാറുകളെ ഇലക്ട്രിക് കിറ്റ് ഘടിപ്പിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ നിരത്തിലിറങ്ങാന്‍ സഹായിക്കുകയാണ് ഇ-ട്രിയോ എന്ന സംരംഭം.

അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന്റെ ഭാഗമായി ലോകമൊട്ടാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലമാണിത്. 1998ല്‍ വാഹനങ്ങളില്‍ പ്രകൃതിവാതകത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന സുപ്രീകോടതി നിര്‍ദേശം വന്നതോടുകൂടി വാഹനങ്ങളെല്ലാം സിഎന്‍ജിയിലേക്കു മാറുന്ന കാഴ്ച നാം കണ്ടതാണ്. നിലവിലെ കാറും ബസും മുചക്ര വാഹനങ്ങളും സിഎന്‍ജിയിലേക്കു മാറ്റുന്നതിനായി അക്കാലത്ത് സിഎന്‍ജി റിട്രോഫിറ്റിംഗ് (നിലവിലുള്ളതില്‍ മാറ്റം വരുത്തി പുതുക്കുന്ന) വിപണി ഇന്ത്യയില്‍ തരംഗമായി. ഏകദേശം രണ്ട് ദശകങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു ചുവടുവെപ്പാണിവിടെ… വാഹനങ്ങള്‍ ഇലക്ട്രിക് യുഗത്തിലേക്ക്. കാലത്തിനൊത്ത് ഇന്ന് വിപണി ഉറ്റുനോക്കുന്നത് ഇലക്ട്രിക് റിട്രോഫീറ്റിംഗിനു വേണ്ടിയാണ്. ഇവിടെയാണ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-ട്രിയോ എന്ന സംരംഭം ശ്രദ്ധേയമാകുന്നത്.

നിലവിലുള്ള പെട്രോള്‍, ഡീസല്‍ കാറുകളെ ഇലക്ട്രിക് വാഹനമാക്കി മാറ്റാന്‍ സഹായിക്കുന്ന സംരംഭമാണിത്. 2016ല്‍ സത്യ യെലമഞ്ചിലിയാണ് ഈ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്.

ട്രിപ്പിള്‍ ‘ഇ’ ആശയം

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ചെലവേറിയ കാര്യമാണ്. മാത്രമല്ല അതുകൊണ്ടുതന്നെ നിലവിലെ വാഹനങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനായി ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റ് പുറത്തിറക്കിയാണ് ഈ സംരംഭം വിപണിയില്‍ ശ്രദ്ധേയമായത്. ഇവി-180 എന്ന പേരിലറിയപ്പെടുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കിറ്റ് വഴിയാണ് സംരംഭം വാഹനങ്ങളെ പുതി മോഡലിലേക്ക് മാറ്റുന്നത്. ചൈനയിലെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെയാണ് ഇ-ട്രിയോ ഇവി-180 വികസിപ്പിച്ചത്. ഈ ഇലക്ട്രിക് കിറ്റ് ഉപയോഗിച്ച് ഏതു കാറും 48 മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് ആക്കി മാറ്റാമെന്നാണ് യെലമഞ്ചിലിയുടെ അവകാശവാദം. ഋരീിീാശരമഹ, ഋളളശരശലി,േ ഋരീളൃശലിറഹ്യ എന്നീ മൂന്നു ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഇ-ട്രിയോയുടെ ലക്ഷ്യം.

”ഒരു ഇലക്ട്രിക് കാര്‍ കമ്പനി തുടങ്ങുകയെന്നത് അത്ര എളുപ്പമല്ല. ഏറെ സമയവും പണവും അതിനാവശ്യമാണ്. ഇലക്ട്രിക് വിപണിയിലേക്ക് കടക്കാന്‍ ഇതാണ് എറ്റവും സ്മാര്‍ട്ടായ വഴി. രാജ്യം ഇവി (ഇലകട്രിക് വെഹിക്കിള്‍)യിലേക്കു കടക്കുമ്പോള്‍ ഞങ്ങള്‍ മികച്ച പാതയൊരുക്കും”, സത്യ പറയുന്നു.

വാഹനങ്ങളില്‍ ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റ് സ്ഥാപിക്കാന്‍ രാജ്യത്ത് ആദ്യമായി അംഗീകാരം ലഭിച്ച സ്റ്റാര്‍ട്ടപ്പ് ഇ-ട്രിയോയാണ്. കഴിഞ്ഞവര്‍ഷം ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) ഇതിനുള്ള അനുമതി നല്‍കി. മാരുതി സുസുകി, ആള്‍ട്ടോ, വാഗണര്‍ എന്നിവയില്‍ കിറ്റ് സ്ഥാപിക്കാനാണ് അംഗീകാരം ലഭിച്ചത്. നിലവില്‍ നൂറില്‍ പരം കാറുകളില്‍ ഇ-ട്രിയോ കിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് സത്യ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില

ഇന്ത്യയിലെ ഓട്ടോമൊബീല്‍ മേഖല വളരെ ശക്തമാണ്. കാര്‍ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനവും മറ്റു കൊമേഴ്‌സ്യല്‍ വാഹന നിര്‍മാണത്തില്‍ ഏഴാം സ്ഥാനവും ഇന്ത്യയ്ക്കാണ്. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി 2030 ഓടുകൂടി നിരത്തുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ഇ-ട്രിയോ പോലെയുള്ള ഒരു സംരംഭത്തിന് വരും വര്‍ഷങ്ങളില്‍ എത്രത്തോളം വിപണി സാധ്യതയുണ്ടെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു.

അന്തരീക്ഷ മലിനീകരണം ചെറുക്കണമെന്നത് മികച്ച കാര്യം തന്നെ, എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിലയാണ് ആളുകളെ ആശങ്കപ്പെടുത്തുന്നത്. നിലവില്‍ ഇലക്ട്രിക് ഫോര്‍ വീലര്‍ വാഹന നിരയില്‍ താങ്ങാവുന്ന വില 8-10 ലക്ഷം രൂപയാണ്. പ്രീമിയം വിഭാഗത്തില്‍ വില 80 ലക്ഷം മുതല്‍ മുന്നു കോടി രൂപ വരെയുണ്ട്. കാറുകള്‍ ഇലക്ട്രിക് ആക്കി മാറ്റാന്‍ ഒന്നുകില്‍ നിലവിലുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ വിറ്റ് പുതിയത് വാങ്ങുകയോ അല്ലെങ്കില്‍ അവ മാറ്റം വരുത്തി ഇലക്ട്രിക് ആക്കി മാറ്റുകയോ വേണം. കാറിന്റെ വില കണ്ടാല്‍ റിട്രോഫീറ്റിംഗ് തന്നെയാണ് മികച്ചതെന്ന് ഏതൊരു ഉപഭോക്താവിനും തോന്നുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇ-ട്രിയോയുടെ ഇലക്ട്രിക് കിറ്റിന് 3.5 മുതല്‍ 5 ലക്ഷം രൂപയാണ് വില.

ഇവി-150, ഇവി-180 എന്നിങ്ങനെ രണ്ടു തരം ഇലക്ട്രിക് കിറ്റാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവി-150യില്‍ ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. ഇതില്‍ 17.28ഗണവ കപ്പാസിറ്റിയുള്ള ബാറ്ററിയും 10ഗണ കരുത്തുള്ള മോട്ടോറുമാണ് ഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് പരമാവധി വേഗത 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവി-180യില്‍ ഒറ്റചാര്‍ജി 180 കിലോമീറ്റര്‍ ദീരം സഞ്ചരിക്കാം. ഇതില്‍ 17.8ഗണവ ബാറ്ററിയും 15ഗണ കരുത്തുള്ള മോട്ടോറുമാണുള്ളത്. പരമാവധി സ്പീഡ് 80 കിലോമീറ്റര്‍. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ദീരം സഞ്ചരിക്കാനാവുന്ന ഇ-സൈക്കിളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Categories: FK Special, Slider