11 സാമ്പത്തിക വര്‍ഷം; 44,016 ബാങ്ക് തട്ടിപ്പ് കേസുകള്‍

11 സാമ്പത്തിക വര്‍ഷം; 44,016 ബാങ്ക് തട്ടിപ്പ് കേസുകള്‍

2008-2009 മുതലുള്ള 11 വര്‍ഷങ്ങളില്‍ 1,85,624 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളിലായി രാജ്യത്തെ ബാങ്കുകള്‍ 44,016 തട്ടിപ്പ് കേസുകള്‍ നേരിട്ടതായി ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചു. 1,85,624 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് 2008-2009 മുതലുള്ള 11 വര്‍ഷങ്ങളില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

2016-2017 സാമ്പത്തിക വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ബാങ്ക് തട്ടിപ്പ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 25,883.99 കോടി രൂപയുടെ 3,927 കേസുകളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017-2018 സാമ്പത്തിക വര്‍ഷം ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം 4,228 ആയി ഉയര്‍ന്നു. അതേസമയം തട്ടിപ്പ് തുക 9,866.23 കോടി രൂപയായി കുറഞ്ഞു.

2018-2019 സാമ്പത്തിക വര്‍ഷം 2,836 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 6,734.60 കോടി രൂപയാണ് ഈ കേസുകളിലെ തട്ടിപ്പ് മൂല്യമെന്നും ഠാക്കൂര്‍ രാജ്യസഭയെ അറിയിച്ചു. 2012-2013 സാമ്പത്തിക വര്‍ഷം 24,819.36 കോടി രൂപയുടെ 4,504 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബാങ്ക് തട്ടിപ്പ് കുറയ്ക്കുന്നതിന് സമഗ്രമായ നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. 50 കോടി രൂപയിലധികം വരുന്ന എല്ലാ എന്‍പിഎ എക്കൗണ്ടുകളും പരിശോധിക്കുന്നതടക്കമുള്ള നടപടികളാണ് തട്ടിപ്പ് തടയാന്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. ഇതിനിടെ പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും തട്ടിപ്പ് നടന്നതായി ബാങ്ക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി ബാങ്കിന്റെ കബളിപ്പിച്ച് 3,800 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ വജ്ര വ്യാപാരി നിരവ് മോദി ബാങ്കിന്റെ ജാമ്യ രേഖ ഉപയോഗിച്ച് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. ഈ കേസ് പുരോഗമിക്കുന്നതിനിടെയാണ് പിഎന്‍ബി വീണ്ടും തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഭൂഷണ്‍ ആന്‍ഡ് പവര്‍ ആന്‍ഡ് സ്റ്റീലിന്റെ തട്ടിപ്പില്‍ കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കണക്ക് പ്രകാരം 2008-2009 സാമ്പത്തിക വര്‍ഷം മുതല്‍ 20018-2019 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ മൊത്തം 53,334 ബാങ്ക് തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൊത്തം 2.05 ലക്ഷം കോടി രൂപയുടെ തട്ടിപ്പുകളാണിത്. ഇതില്‍ മൊത്തം 5,033.81 കോടി രൂപയുടെ 6,811 തട്ടിപ്പ് കേസുകള്‍ ഐസിഐസിഐ ബാങ്ക് ഉള്‍പ്പെട്ടതാണ്. 23,734.74 കോടി രൂപ മൂല്യം വരുന്ന 6,793 തട്ടിപ്പ് കേസുകളാണ് എസ്ബിഐയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2008-2009ല്‍ 1,860.09 കോടി രൂപയുടെ 4,372 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009-2010ല്‍ 1,998.94 കോടി രൂപയുടെ 4,669 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2010-2011ല്‍ 3,815.76 കോടി രൂപയുടെ 4,534 കേസുകളും 2011-2012ല്‍ 4,501.15 കോടി രൂപയുടെ 4,093 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2012-2013ല്‍ 8,590.86 കോടി രൂപയുടെ 4,235 തട്ടിപ്പ് കേസുകളുണ്ടായി. 2013-2014ല്‍ 10,170.81 കോടി രൂപയുടെ 4,306 കേസുകളുണ്ടായി. 2014-2015ല്‍ 19,455.07 കോടി രൂപയുടെ 4,639 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015-2016ല്‍ 18,698.82 കോടി രൂപയുടെ 4,693 കേസുകളും 2016-2017ല്‍ 23,933.85 കോടി രൂപയുടെ 5,076 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ബാങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്

ആര്‍ബിഐ കണക്കുകള്‍

കാലം കേസുകളുടെ എണ്ണം മൊത്തം തുക
(കോടി രൂപ)

2008-2009 4,372 1,860.09

2009-2010 4,669 1,998.94

2010-2011 4,534 3,815.76

2011-2012 4,093 4,501.15

2012-2013 4,235 8,590.86

2013-2014 4,306 10,170.81

2014-2015 4639 19,455.07

2015-2016 4,693 18,698.82

2016-2017 5,076 23,933.85

Comments

comments

Categories: Banking, FK News