ബംഗ്ലാദേശ് കരസേനയ്ക്ക് ടാറ്റ മോട്ടോഴ്‌സ് 200 ഹെക്‌സ നല്‍കും

ബംഗ്ലാദേശ് കരസേനയ്ക്ക് ടാറ്റ മോട്ടോഴ്‌സ് 200 ഹെക്‌സ നല്‍കും

ബംഗ്ലാദേശ് കരസേനയുടെ എല്ലാ ആവശ്യകതകളും സ്‌പെസിഫിക്കേഷനുകളും ഉറപ്പുവരുത്തുന്നതിന് പരീക്ഷണം നടത്തിയിരുന്നു

ന്യൂഡെല്‍ഹി : ബംഗ്ലാദേശ് കരസേനയ്ക്ക് ടാറ്റ മോട്ടോഴ്‌സ് 200 യൂണിറ്റ് ഹെക്‌സ 4 വീല്‍ ഡ്രൈവ് എസ്‌യുവി വിതരണം ചെയ്യും. ഇതുസംബന്ധിച്ച ഓര്‍ഡര്‍ ലഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഹെക്‌സ എസ്‌യുവി മാസങ്ങളായി കഠിനമായ പരീക്ഷണം നടത്തിയിരുന്നു. ബംഗ്ലാദേശ് കരസേനയുടെ എല്ലാ ആവശ്യകതകളും സ്‌പെസിഫിക്കേഷനുകളും ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണം നടത്തിയത്.

ബംഗ്ലാദേശ് പ്രധാന വിപണിയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് അന്താരാഷ്ട്ര ബിസിനസ് വിഭാഗം മേധാവി സുജന്‍ റോയ് പറഞ്ഞു. ബംഗ്ലാദേശ് സായുധ സേനകളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടാറ്റ മോട്ടോഴ്‌സും ബംഗ്ലാദേശ് സായുധ സേനകളും തമ്മില്‍ ദീര്‍ഘകാല പങ്കാളിത്തത്തിനാണ് ശ്രമിക്കുന്നത്.

2012 മുതല്‍ ബംഗ്ലാദേശില്‍ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റുവരുന്നു. നിലവില്‍ ബംഗ്ലാദേശിലെ രണ്ട് ബെസ്റ്റ്‌സെല്ലിംഗ് പാസഞ്ചര്‍ വാഹന ബ്രാന്‍ഡുകളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സ്. ഇന്‍ഡിഗോ, ടിയാഗോ, നെക്‌സോണ്‍ എന്നീ മോഡലുകളാണ് വില്‍ക്കുന്നത്. എന്നാല്‍ ടാറ്റ ഹെക്‌സ ലഭ്യമാക്കുന്നത് ബംഗ്ലാദേശ് സായുധ സേനകള്‍ക്കുവേണ്ടി മാത്രമാണ്. ബംഗ്ലാദേശിലെ സ്വകാര്യ ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയില്ല.

Comments

comments

Categories: Auto
Tags: Tata Hexa