18,000 കോടി രൂപ കെട്ടിവെച്ചിട്ട് വിദേശത്ത് പൊക്കോളൂ

18,000 കോടി രൂപ കെട്ടിവെച്ചിട്ട് വിദേശത്ത് പൊക്കോളൂ

ലുക്ക് ഔട്ട് നോട്ടീസില്‍ ഇടക്കാല ആശ്വാസം വേണമെന്ന ആവശ്യം തള്ളി

ന്യൂഡെല്‍ഹി: കടക്കെണിയിലായി പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിന് വിദേശത്തേക്ക് പോകണമെങ്കില്‍ 18,000 രൂപ കെട്ടിവെക്കണമെന്ന് ഡെല്‍ഹി ലഹൈക്കോടതി. ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന ഗോയലിന്റെ അപേക്ഷ കോടതി തള്ളി. നരേഷ് ഗോയലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ലുക്ക് ഔട്ട് നോട്ടീസ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ കണ്ടത്തിയതിനെ തുടര്‍ന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഗോയലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മേയ് 25 ന് ഗോയലും ഭാര്യ അനിതാ ഗോയലും മുംബൈ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിക്കവെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഗോയല്‍ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Categories: FK News, Slider