നാഡിമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ 13 പേര്‍ക്ക് പുതുജീവിതം

നാഡിമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ 13 പേര്‍ക്ക് പുതുജീവിതം

പക്ഷാഘാതരോഗികളായ 13 ചെറുപ്പക്കാര്‍ക്ക് നൂതന നാഡിമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഭാഗിക ശരീരചലനം സാധ്യമായതായി റിപ്പോര്‍ട്ട്. സ്വയം ഭക്ഷണം കഴിക്കാനും ഗ്ലാസ് പിടിക്കാനും പല്ല് തേയ്ക്കാനും എഴുതാനുമുള്ള കഴിവ് വീണ്ടെടുക്കാന്‍ ഇവരെ പുതിയ ശസ്ത്രക്രിയാ സാങ്കേതികവിദ്യ സഹായിച്ചു. തളര്‍വാതരോഗികളില്‍ ചലനമറ്റ ഞരമ്പുകളുടെ സ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായ നാഡികള്‍ ഘടിപ്പിക്കുന്ന ബൈപ്പാസ് ശസ്ത്രക്രിയയിലൂടെയാണിത്.

ഓസ്‌ട്രേലിയന്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ നട്ടെല്ലിന് പരിക്കു പറ്റി തളര്‍ന്നയാളില്‍ വരെ ചലനം സാധ്യമാക്കിയെന്ന് ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് വര്‍ഷം നീളുന്ന ശക്തമായ ഫിസിക്കല്‍ തെറാപ്പിയിലൂടെ രോഗികള്‍ക്ക് കൈ നീട്ടാനും വസ്തുക്കള്‍ എടുക്കാനും കൈ നിവര്‍ത്താനും കഴിഞ്ഞു. കൈയുടെ ചലനശേഷി തിരിച്ചു കിട്ടിയതോടെ രോഗികള്‍ക്ക് വീല്‍ചെയര്‍ തനിയെ മുന്നോട്ട് നീക്കാനും കിടക്കയിലേക്കോ കാറിലേക്കോ മാറാനുമുള്ള സാധ്യത മെച്ചപ്പെടുത്തി. സ്വയം ഭക്ഷണം കഴിക്കുക, പല്ലു തേയ്ക്കുക, മുടി ചീകുക, മേക്കപ്പ് ധരിക്കുക, എഴുതുക, പണവും ക്രെഡിറ്റ് കാര്‍ഡുകളും കൈകാര്യം ചെയ്യുക, ഉപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുക എന്നിങ്ങനെയുള്ള ദൈനംദിന ജോലികള്‍ അവര്‍ക്ക് ഇപ്പോള്‍ പരാശ്രയം കൂടാതെ ചെയ്യാന്‍ കഴിയും. നാഡിമാറ്റ ശസ്ത്രക്രിയ ആവേശകരമായ ഒരു പുതിയ ബദല്‍ ജീവിതമാണ് രോഗികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷാഘാതമുള്ള വ്യക്തികള്‍ക്ക് ദൈനംദിന ജോലികള്‍ ചെയ്യാനിത് സഹായകമാകുന്നു. അവരുടെ പരാശ്രിതത്വം കുറയ്ക്കുകയും കുടുംബജീവിതവും തൊഴിലും കൂടുതല്‍ എളുപ്പത്തിലാക്കുകയും ചെയ്യുന്നു. പരമ്പരാഗത ചികില്‍സക്കു സമാനമായ പ്രവര്‍ത്തനപരമായ മെച്ചപ്പെടുത്തലുകള്‍ നേടാന്‍ ഈ ചികില്‍സയിലൂടെ കൈവരിക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുറവ് മുറിവുകള്‍ മതിയാകുമെന്നും ശസ്ത്രക്രിയക്കുശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ പൊറുക്കുമെന്നുമുള്ള ഗുണങ്ങളും ഇതിനുണ്ട്.

Comments

comments

Categories: Health