5 കോടിക്ക് മുകളില്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 7% സര്‍ചാര്‍ജ്

5 കോടിക്ക് മുകളില്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 7% സര്‍ചാര്‍ജ്
  • സാധാരണക്കാരുടെ നികുതി സ്ലാബുകളില്‍ മാറ്റമില്ല
  • പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പകരം ആധാറുപയോഗിക്കാം

ന്യൂഡെല്‍ഹി: അതിസമ്പന്നരെ കൂടുതല്‍ ഞെക്കിപ്പിഴിഞ്ഞും സാധാരണക്കാരെ ദ്രോഹിക്കാതെ വെറുതെ വിട്ടും പുതിയ ഇന്ത്യയുടെ സോഷ്യലിസ്റ്റ് ബജറ്റുമായാണ് നിര്‍മല സീതാരാമന്‍ എത്തിയത്. അഞ്ച് കോടിയിലേറെ വാര്‍ഷിക വരുമാനമുള്ള അതിസമ്പന്നരുടെ മേല്‍ ഏഴ് ശതമാനം സര്‍ച്ചാര്‍ജാണ് അധികമായി ഏര്‍പ്പെടുത്തുക. രണ്ട് മുതല്‍ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള സമ്പന്നരുടെ സര്‍ചാര്‍ജ് മൂന്ന് ശതമാനം ഉയര്‍ത്തി. ഇതോടെ ഇവരുടെ നികുതി യഥാക്രമം 42.74, 39 ശതമാനത്തിലേക്ക് ഉയര്‍ന്നു. വാര്‍ഷിക പണം പിന്‍വലിക്കല്‍ ഒരു കോടി കവിഞ്ഞാല്‍ രണ്ട് ശതമാനം നികുതിയും നല്‍കണം. അതേസമയം 400 കോടി വരെ വരുമാനമുള്ള കമ്പനികളുടെ നികുതി നിരക്ക് 25 ശതമാനത്തിലേക്ക് കുറച്ചു.

വില കൂടും

സ്വര്‍ണം, വില കൂടിയ ലോഹങ്ങള്‍, കശുവണ്ടി, പിവിസി, ടൈലുകള്‍, വാഹന ഘടകങ്ങള്‍, സിസിടിവി ക്യാമറകള്‍, മെറ്റല്‍ ഫിറ്റിംഗ്‌സ്, സ്പ്ലിറ്റ് എസി, ഉച്ച ഭാഷിണികള്‍, പ്ലഗ്, സോക്കറ്റ്, സ്വിച്ച്, ന്യൂസ് പ്രിന്റ്, പ്രിന്റ് ചെയ്ത പുസ്തങ്ങള്‍, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, സെറാമിക് റൂഫിംഗ്, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, മാര്‍ബിള്‍ സ്ലാബ്
സിഗരറ്റ്, പുകയില, പാന്‍ മസാല

വില കുറയും

ഇലക്ട്രിക് വാഹനങ്ങള്‍, ഇന്ത്യക്ക് പുറത്ത് നിര്‍മിച്ച പ്രതിരോധ ഉപകരണങ്ങള്‍, കൃത്രിമ വൃക്ക നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, ഇറക്കുമതി ചെയ്യുന്ന കമ്പിളി, നാഫ്ത, മൊബീല്‍ ചാര്‍ജര്‍

Categories: FK Special, Slider