ജൂലൈ എട്ട് മുതല്‍ സുഡാന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ്

ജൂലൈ എട്ട് മുതല്‍ സുഡാന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ്

ദിവസേനയുള്ള ദുബായ്-ഖാര്‍ത്തും സര്‍വീസാണ് എമിറേറ്റ്‌സ് വീണ്ടും ആരംഭിക്കുന്നത്

ദുബായ്: സുഡാന്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സുഡാന്‍ സര്‍വീസുകള്‍ ഈ മാസം പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ്. ജൂലൈ എട്ട് മുതല്‍ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലേക്കുള്ള എമിറേറ്റ്‌സ് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ദിവസേനയുള്ള ദുബായ്-ഖാര്‍ത്തും സര്‍വീസാണ് എമിറേറ്റ്‌സ് വീണ്ടും ആരംഭിക്കുന്നത്. ബോയിംഗ് 777ഇആര്‍ വിമാനമാണ് ഈ പാതയില്‍ സര്‍വീസ് നടത്തുക.

സുഡാനിലെ സ്ഥിഗതികള്‍ അടുത്തുനിന്ന് നിരീക്ഷിച്ച ശേഷവും സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച പരിശോധകള്‍ പൂര്‍ത്തിയാക്കിയ ശേഷവുമാണ് ഖാര്‍ത്തൂമിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ആഫ്രിക്കയിലെ എമിറേറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഒര്‍ഹാന്‍ അബ്ബാസ് അറിയിച്ചു.

ദുബായ് വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് 2.35നാണ് ഖാര്‍ത്തൂമിലേക്ക് എമിറേറ്റ് സര്‍വീസ് നടത്തുക. തിരിച്ച് ഖാര്‍ത്തൂമില്‍ നിന്ന് വൈകിട്ട് ആറുമണിക്കാണ് ദുബായിലേക്കുള്ള വിമാനസര്‍വീസ്.

എമിറേറ്റ്‌സിനെ കൂടാതെ ഇത്തിഹാദ് എയര്‍വേസ്, ഫ്‌ളൈദുബായ് എന്നീ വിമാനക്കമ്പനികളും കഴിഞ്ഞ മാസം സുഡാനിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

Comments

comments

Categories: Arabia