പൊണ്ണത്തടി പുകവലിയേക്കാള്‍ അപകടം

പൊണ്ണത്തടി പുകവലിയേക്കാള്‍ അപകടം

അമിതവണ്ണമുള്ളവര്‍ക്ക് പുകവലിക്കുന്നവരേക്കാള്‍ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. കാന്‍സര്‍ റിസര്‍ച്ച് യുകെ ആണ് പഠനം നടത്തിയത്. ബ്രിട്ടീഷ് പൗരന്മാരില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണമുള്ളവരാണ്. പുകവലി ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ കാന്‍സര്‍കാരിയുമാണ്. എന്നാല്‍ അമിതവണ്ണം പുകവലിയേക്കാള്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനം പറയുന്നു. ഓരോ വര്‍ഷവും ബ്രിട്ടണില്‍ കുടല്‍ കാന്‍സര്‍ രോഗം വരുന്നവരില്‍ പുകവലിക്കാരേക്കാള്‍ കൂടുതല്‍ പൊമ്ണത്തടയിന്മാരാണെന്നു റിപ്പോര്‍ട്ട് പറയുന്നു. പുകവലിക്കാരേക്കാള്‍ അമിതവണ്ണമുള്ള 1,900 പേരിലാണ്കുടല്‍ കാന്‍സര്‍ കണ്ടെത്തുന്നത്. വൃക്കകള്‍ (1,400), അണ്ഡാശയം (460), കരള്‍ (180) എന്നിവയില്‍ കാന്‍സര്‍ ബാധിച്ചവരിലും സമാനമായ വര്‍ധന കാണാം. ശരീരത്തിലെ അധിക കൊഴുപ്പ് കോശങ്ങളെ കൂടുതല്‍ തവണ വിഭജിക്കാന്‍ സിഗ്‌നലുകള്‍ അയയ്ക്കുകയും കാലക്രമേണ നാശമുണ്ടാക്കുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതവണ്ണവും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യവ്യാപകമായി ഒരു പ്രചാരണം ആരംഭിച്ചു.

പുകയിലയെയും അമിതവണ്ണത്തെയും താരതമ്യപ്പെടുത്തിയാണ് പ്രചാരണം. പുകവലി നിരക്ക് കുറയുകയും പൊണ്ണത്തടി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, ദേശീയ ആരോഗ്യ പ്രതിസന്ധിയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി കാണാന്‍ കഴിയും. കുട്ടികള്‍ പുകരഹിതമായ ലോകത്തു ജീവിക്കുന്നുവെന്നതു ശരി തന്നെ , പക്ഷേ കുട്ടിക്കാലത്തെ അമിതവണ്ണം വിനാശകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. അമിതവണ്ണം 13 തരം ക്യാന്‍സറുകള്‍ക്ക് കാരണമാകുമെങ്കിലും അത് എങ്ങനെയുണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കാന്‍സറിലേക്ക് നയിക്കുന്ന വഴികളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ഗവേഷണനേതൃത്വം വഹിക്കുന്ന മിഷേല്‍ മിച്ചല്‍ പറയുന്നു.

Comments

comments

Categories: Health
Tags: obesity