മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി പുറത്തിറക്കി

മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി പുറത്തിറക്കി

ഡബ്ല്യു8, ഡബ്ല്യു8 (ഒ) ഡീസല്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും എഎംടി ലഭിക്കുന്നത്. യഥാക്രമം 11.35 ലക്ഷം, 12.54 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : മഹീന്ദ്ര എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എഎംടി വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡബ്ല്യു8, ഡബ്ല്യു8 (ഒ) ഡീസല്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുന്നത്. യഥാക്രമം 11.35 ലക്ഷം രൂപയും 12.54 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡബ്ല്യു8, ഡബ്ല്യു8 (ഒ) ഡീസല്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളേക്കാള്‍ 55,000 രൂപ അധികം. പേള്‍ വൈറ്റ്, അക്വാമറൈന്‍, റെഡ് റേജ് എന്നീ മൂന്ന് നിറങ്ങളില്‍ എഎംടി വേരിയന്റുകള്‍ ലഭിക്കും. പുതിയ ഓട്ടോഷിഫ്റ്റ് സാങ്കേതികവിദ്യ നല്‍കിയാണ് എഎംടി വേരിയന്റുകള്‍ പുറത്തിറക്കിയത്.

മഹീന്ദ്രയുടെ പുതിയ 1.5 ലിറ്റര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് എക്‌സ്‌യുവി 300 എഎംടി വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 115 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മാഗ്നെറ്റി മറെല്ലിയില്‍നിന്നാണ് ഓട്ടോഷിഫ്റ്റ് എഎംടി വാങ്ങിയിരിക്കുന്നത്. മിക്ക എഎംടി മോഡലുകളെയും പോലെ മാന്വല്‍ മോഡ് കൂടി നല്‍കിയിരിക്കുന്നു. വെഹിക്കിള്‍ ക്രീപ്പ് ഫംഗ്ഷനാണ് മറ്റൊരു സവിശേഷത. സുരക്ഷ മുന്‍നിര്‍ത്തി, ഡോറുകള്‍ തുറന്നിരിക്കുന്ന അവസ്ഥയില്‍ ക്രീപ്പ് ഫംഗ്ഷന്‍ ഒഴിവാക്കാന്‍ കഴിയും. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് മറ്റൊരു സുരക്ഷാ ഫീച്ചറാണ്. മറ്റെല്ലാ ഫീച്ചറുകളും ഡബ്ല്യു8, ഡബ്ല്യു8 (ഒ) മാന്വല്‍ വേരിയന്റുകള്‍ക്ക് സമാനമാണ്.

Comments

comments

Categories: Auto