കാന്‍സര്‍ കോശങ്ങള്‍ താനേ ഇല്ലാതാക്കാം

കാന്‍സര്‍ കോശങ്ങള്‍ താനേ ഇല്ലാതാക്കാം

കാന്‍സര്‍ കോശങ്ങളെ സ്വയം നശിപ്പിക്കുന്നതിനുള്ള മാര്‍ഗം ഗവേഷകര്‍ കണ്ടു പിടിച്ചതായി റിപ്പോര്‍ട്ട്. സാധാരണ കോശവളര്‍ച്ചയെ നിയന്ത്രിക്കുന്ന എംവൈസി എന്ന ജീനിന്റെ പങ്കാളിയായി ഒരു പ്രോട്ടീനെ കടത്തിവിട്ട് അവയെ തകര്‍ക്കുന്ന പുതിയ ചികില്‍സാരീതിയാണ് ഗവേഷണ സംഘം കണ്ടെത്തിയത്. സാധാരണ ചികില്‍സയുടെ ഭാഗമായുള്ള പരിണാമഘട്ടത്തില്‍ കാന്‍സര്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന സാഹചര്യമാണ് ഉണ്ടാകുക. ഇത് നീണ്ട പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പുതിയ ചികില്‍സാരീതിയില്‍ എടിഎഫ് 4 എന്ന പ്രോട്ടീനെ ഉപയോഗിക്കുന്നു. ഇത് കാന്‍സര്‍ കോശങ്ങളില്‍ പ്രോട്ടീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും സ്വയം പ്രതിപ്രവര്‍ത്തിച്ച് ഇല്ലാതാകുകയും ചെയ്യും. നേച്ചര്‍ സെല്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച എടിഎഫ് 4 ന്റെ പ്രവര്‍ത്തനം തടയാന്‍ കഴിയുന്ന ഇന്‍ഹിബിറ്ററുകള്‍ എന്ന നിലയില്‍ ആദ്യം എലികളില്‍ പുതിയ ചികിത്സ പരീക്ഷിച്ചു നോക്കിയിരുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഈ കണ്ടെത്തല്‍ എടിഎഫ് 4നെ ലക്ഷ്യമാക്കിയുള്ള ബദല്‍ സമീപനം കാണിക്കുന്നു. കാന്‍സര്‍ കോശവളര്‍ച്ചയ്ക്ക് എംവൈസി ആവശ്യമുള്ള ജീനുകളെ എടിഎഫ് 4 സജീവമാക്കുന്നുവെന്നും 4ഇബിപി എന്നീ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന നിരക്കിനെ നിയന്ത്രിക്കുന്നുവെന്നും ഇത് കാണിക്കുന്നു. മനുഷ്യരില്‍ കാന്‍സറുണ്ടാക്കുന്ന എംവൈസി എടിഎഫ് 4, അതിന്റെ പ്രോട്ടീന്‍ പാര്‍ട്ണര്‍ 4 ഇ-ബിപി എന്നിവയും അമിതമായി പ്രതിപ്രവര്‍ത്തിക്കുമെന്നും ഈ പഠനം കണ്ടെത്തി, ഇത് മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു ചികില്‍സാ രീതിയിലേക്ക് എത്തിക്കുന്നതായി പുതിയ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നു എന്നതിനൊരു വലിയ തെളിവാണിത്.

Comments

comments

Categories: Health
Tags: Cancer cells