ആന്റി ഓക്‌സിഡന്റുകളും ശ്വാസകോശാര്‍ബുദവും

ആന്റി ഓക്‌സിഡന്റുകളും ശ്വാസകോശാര്‍ബുദവും

ആന്റിഓക്സിഡന്റ് സപ്ലിമെന്റുകള്‍ കഴിക്കുന്നത് കാന്‍സര്‍ അതിവേഗം പടര്‍ത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്

യുഎസിലും സ്വീഡനിലും നടന്ന രണ്ട് സ്വതന്ത്ര പഠനങ്ങളില്‍ ശ്വാസകോശ അര്‍ബുദ കോശങ്ങളുടെ വ്യാപനത്തിന് ആന്റിഓക്സിഡന്റുകളുടെ ഉപയോഗം അനുകൂലമാണെന്ന് കണ്ടെത്തിയത് ഈ മേഖലയില്‍ നിലനിന്നിരുന്ന ചില വിശ്വാസങ്ങളെ വെല്ലുവിളിക്കുകയാണ്. ഈ പുതിയ കണ്ടെത്തലുകള്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള പുതിയ ചികില്‍സകളിലേക്കു നയിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ക്ക് ധാരാളം പഞ്ചസാര ആവശ്യമാണ്, ഇത് അവയെ അതിവേഗം വളരാനും മാറ്റമില്ലാതെ പുതിയ സ്ഥലത്ത് പ്രത്യക്ഷപ്പെടാനും വ്യാപിക്കാനും സഹായിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിന്, അവര്‍ കാന്‍സര്‍ ഇല്ലാത്ത കോശങ്ങളെ ഉപയോഗിച്ച് കൊണ്ട് വേഗതയുള്ള ഒരു നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു.

ഈ വേഗതയേറിയ ഊര്‍ജ്ജ സംവിധാനത്തിന്റെ ദോഷം, കോശങ്ങളില്‍ ഗണ്യമായ രാസ സമ്മര്‍ദ്ദം ചെലുത്തുന്ന ഫ്രീ കെമിക്കല്‍ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന ധാരാളം തന്മാത്രകള്‍ ഉല്‍പാദിപ്പിക്കുന്നു എന്നതാണ്. എലികളില്‍ ഗവേഷകര്‍ നടത്തിയ പുതിയ പഠനങ്ങള്‍, ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ പടര്‍ത്തുന്നതില്‍ ആന്റിഓക്സിഡന്റുകള്‍ എങ്ങനെയാണ് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ നേരിടാനും ശ്വസകോശം പടരാനും ഉപയോഗിക്കുന്നത് എന്ന് വെളിപ്പെടുത്തുന്നു. ജനിതകമാറ്റങ്ങള്‍ വന്ന ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സ്വന്തം ആന്റിഓക്സിഡന്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നതെങ്ങനെയെന്ന് യുഎസ് പഠനം കാണിക്കുമ്പോള്‍, ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ആന്റിഓക്സിഡന്റുകള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് സ്വീഡിഷ് പഠനം കാണിക്കുന്നു.

രണ്ട് പഠനങ്ങളും ബിടിബി ഡൊമെയ്ന്‍, സിഎന്‍സി ഹോമോലോഗ് 1 (ബിഎസിഎച്ച്1) എന്ന പ്രോട്ടീനില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഫലത്തില്‍ കേന്ദ്രീകരിക്കുന്നവയായിരുന്നു. ആന്റി ഓക്‌സിഡന്റുകളിലൂടെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നത് ബിഎസിഎച്ച്1ന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുകയും ശ്വാസകോശ അര്‍ബുദ കോശങ്ങളില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ പുതുതായി പ്രത്യക്ഷപ്പെടുന്ന പ്രതിഭാസവും ഇതോടൊപ്പം കാണപ്പെടുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങളെ പ്രചോദിപ്പിക്കാന്‍ ബിഎസിഎച്ച്1നു കഴിയും, അതിലൊന്നാണ് കാന്‍സര്‍ കോശങ്ങളെ രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് നേടാനും ഇന്ധനമാക്കി മാറ്റാനും സഹായിക്കുന്നത്. വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്സിഡന്റുകള്‍ എല്ലാത്തരം ക്യാന്‍സറിനെയും തടയാന്‍ സഹായിക്കുമെന്ന മിഥ്യാധാരണയെ തടയാന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കുന്നു.

ശ്വാസകോശത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. മറ്റെവിടെയെങ്കിലും ആരംഭിച്ച് ശ്വാസകോശത്തിലേക്ക് സഞ്ചരിക്കുന്ന മുഴകളെ ഇതിനു തുല്യമായി പരിഗണിക്കാനാകില്ല. മറ്റെവിടെയെങ്കിലും പുതുതായി കാണപ്പെടുന്ന കാന്‍സര്‍ കോശങ്ങള്‍ ലിംഫ് നോഡുകളിലൂടെ തലച്ചോറിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമാണു വ്യാപിക്കുന്നത്. കാന്‍സര്‍ ഗുരുതരമാകാനുള്ള പ്രധാന കാരണം പെട്ടെന്നു പടരുന്ന മെറ്റാസ്റ്റാസിസ് എന്ന പ്രവര്‍ത്തനമാണ്. ഇതില്ലെങ്കില്‍, കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകും. ജനിതക വ്യതിയാനം ആന്റിഓക്സിഡന്റ് ഉല്‍പാദനത്തെ സഹായിക്കുന്നു

രണ്ട് പ്രധാന തരം ശ്വാസകോശ അര്‍ബുദങ്ങളാണുള്ളത്, ചെറുകോശങ്ങളെ ബാധിക്കുന്നതും സാധാരണമായ കോശങ്ങളെ ബാധിക്കുന്നവയും. ജനിതകവ്യതിയാനം വന്ന കോശങ്ങള്‍ ആന്റിഓക്സിഡന്റ് ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് 30 ശതമാനം ശ്വാസകോശ അര്‍ബുദങ്ങളും ഉണ്ടാകുന്നതെന്ന് മുന്‍കാല പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പുതിയ യുഎസ് പഠനം ഈ ജനിതകവ്യതിയാനങ്ങളെക്കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ രണ്ടു വ്യതിയാനങ്ങളിലൊന്നില്‍ എന്‍ആര്‍എഫ് 2 എന്ന പ്രോട്ടീന്റെ അളവ് ഉയര്‍ത്തുന്നതായി കണ്ടെത്തി. ഇത് ശ്വാസകോശ അര്‍ബുദ കോശങ്ങളെ ആന്റിഓക്സിഡന്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ജീനുകളെ ഉണര്‍ത്തുന്നു. അതേ സമയം മറ്റേ ജനിതക വ്യതിയാനം എന്‍ആര്‍എഫ് 2 ന്റെ നാശത്തിന് കാരണമാകുന്ന കെഎപി 1 എന്ന പ്രോട്ടീന്‍ ഉല്‍പ്പാദനം കുറച്ചതായി കണ്ടെത്തി.

സ്വീഡിഷ് സംഘത്തിന്റെ കണ്ടെത്തില്‍ മറ്റൊന്നായിരുന്നു. വിറ്റാമിന്‍ ഇ പോലുള്ള ആന്റിഓക്സിഡന്റ് സപ്ലിമെന്റുകള്‍ക്ക് ട്യൂമറുകളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ കഴിയുമെന്ന് 2014 ലെ പഠനത്തില്‍ വെളിപ്പെട്ടു. ഇത് ആന്റിഓക്സിഡന്റുകള്‍ സൃഷ്ടിക്കുന്ന അതിവേഗത്തിലുള്ള കാന്‍സര്‍ കോശ വ്യാപനം, ബിഎസിഎച്ച്1 ഉല്‍പ്പാദിപ്പിക്കുന്നതിലൂടെയോ അല്ലെങ്കില്‍ പഞ്ചസാരയുടെ തകര്‍ച്ചയെ തടയുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെയോ തടയാന്‍ കഴിയുമെന്ന് കാണിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ ഉപയോഗിക്കുന്ന വേഗത്തിലുള്ള സംവിധാനത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ക്ക് ഈ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നുവെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു, ശാസ്ത്രജ്ഞര്‍ ഇതിനെ വാര്‍ബര്‍ഗ് ഇഫക്റ്റ് എന്ന് വിളിക്കുന്നു. ശ്വാസകോശ അര്‍ബുദ രോഗികള്‍ വിറ്റാമിന്‍ ഇ കഴിക്കുന്നത് ക്യാന്‍സറിന്റെ വ്യാപനത്തിനു സാധ്യത കൂട്ടുമെന്ന് ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Health