ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ഓട്ടോമൊബീല്‍ ബ്രാന്‍ഡ് ജീപ്പ്

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ഓട്ടോമൊബീല്‍ ബ്രാന്‍ഡ് ജീപ്പ്

ട്രായുടെ ഈ വര്‍ഷത്തെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടിലാണ് ജീപ്പ് ഒന്നാമത് എത്തിയത്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ഓട്ടോമൊബീല്‍ ബ്രാന്‍ഡായി ജീപ്പിനെ തെരഞ്ഞെടുത്തു. ട്രായുടെ (നേരത്തെ ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറി) ഈ വര്‍ഷത്തെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടിലാണ് ജീപ്പ് ഒന്നാമത് എത്തിയത്. വിവിധ കാറ്റഗറികളിലായി ഇന്ത്യയിലെ ആയിരം ജനപ്രിയ ബ്രാന്‍ഡുകളില്‍ രണ്ടാമത്തെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് എന്ന സ്ഥാനം നേടാനും ജീപ്പിന് കഴിഞ്ഞു.

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ജീപ്പിന് കഴിഞ്ഞിരിക്കുന്നു. കൂടാതെ, വിവിധ കാറ്റഗറികളിലായി ഇന്ത്യയിലെ ആയിരം ജനപ്രിയ ബ്രാന്‍ഡുകളില്‍ കഴിഞ്ഞ വര്‍ഷം 533 ാം സ്ഥാനത്തായിരുന്ന ബ്രാന്‍ഡാണ് ഇത്തവണ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നടത്തിയ നിക്ഷേപത്തിനും പരിശ്രമങ്ങള്‍ക്കുമുള്ള പ്രതിഫലമാണ് ഈ നേട്ടമെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ കെവിന്‍ ഫഌന്‍ പറഞ്ഞു.

നിലവില്‍ ജീപ്പിന്റേതായി ഇന്ത്യയിലെ 70 നഗരങ്ങളിലായി 82 ഡീലര്‍ഷിപ്പുകളും ആഫ്റ്റര്‍സെയില്‍സ് സര്‍വീസ് ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നു. ഗ്രാന്‍ഡ് ചെറോക്കീ, റാംഗ്ലര്‍, കോംപസ് എന്നീ മൂന്ന് വ്യത്യസ്ത മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ ജീപ്പ് കോംപസ് എസ്‌യുവിയാണ് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതും ഏറ്റവും ജനപ്രിയവുമായ മോഡല്‍. ജീപ്പ് റെനഗേഡ് ഇന്ത്യയില്‍ പുറത്തിറക്കുന്നത് പരിഗണനയിലാണ്.

Comments

comments

Categories: Auto
Tags: Jeep