ചിരിയും ആരോഗ്യവും

ചിരിയും ആരോഗ്യവും

ചിരിയും ആരോഗ്യവുമായി അഭേദ്യബന്ധം ഉണ്ടെന്നതിനു തെളിവാണ് നാട്ടിലെമ്പാടും ഉയരുന്ന ചിരിക്ലബ്ബുകള്‍. ഇന്ത്യന്‍ ഡോക്ടറായ ഡോ. മദന്‍ കടാരിയ ആണ് 1995 യില്‍ ആദ്യമായി ചിരി ക്ലബ് തുടങ്ങിയത്. ഇന്ന് ലോകത്തില്‍ പല രാജ്യങ്ങളില്‍ ആയി 6000 ചിരി ക്ലബ്ബുകള്‍ ഉണ്ട്. യോഗയും ചിരിയും ചേര്‍ന്ന പരിശീലനം ആണ് ചിരി ക്ലബ്ബില്‍ നടക്കുന്നത്. തീരെ ആയാസമില്ലാത്തതും ശ്വാസഗതി നിയന്ത്രിച്ച് ഹൃദയാഘാതത്തിനും ഇതര രോഗങ്ങള്‍ക്കും തടയിടാന്‍ കഴിയുന്ന വ്യായാമമാണിത്. ചിരി ആയുസ്സ് കൂട്ടുമെന്ന് പണ്ടു മുതലേ കേള്‍ക്കുന്ന ഒരു വാചകമാണ്. അത് സത്യമാണെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ചിരിക്കുമ്പോള്‍ ശരീരത്തിലെ സ്ട്രെസ്സ് ഹോര്‍മോണ്‍ തോത് കുറയും. ചിരിക്കുമ്പോള്‍ ഹൃദയത്തില്‍ ഓക്സിജന്‍ കൂടുതല്‍ നിറയാന്‍ സഹായിക്കും. ഇത് ആരോഗ്യത്തിന് നല്ലതാണ്. ചിരിക്കുമ്പോള്‍ തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിന്റെ ഭാഗമായ ഫ്രോണ്ടല്‍ ലോബ് വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവ പേശികള്‍ക്കു ചലിക്കാനുള്ള നിര്‍ദേശം കൊടുക്കുന്നതോടെ ചിരി പൊട്ടി വിടരുന്നു.

ലിംബിക് സിസ്റ്റത്തിന്റെ ഭാഗങ്ങളായ ടെംപരല്‍ ലോബ്, ഹൈപോതലാമസ്, അമിഗ്ദാല, ഹിപ്പോകാംബസ് എന്നിവയും ചിരി ഉണ്ടാകാന്‍ സഹായിക്കുന്നു. എന്നാല്‍ തലച്ചോറിലെ ചില ന്യൂറോണുകള്‍ക്ക് കേടു സംഭവിച്ചാല്‍ നിയന്ത്രിക്കാനാകാത ചിരി ചിലരില്‍ ഉണ്ടാകും. കൂടുതല്‍ ചിരിച്ചാല്‍, സന്തോഷിച്ചാല്‍ കരയുന്നതുപോലെ കണ്ണീര്‍ ഗ്രന്ഥിയില്‍ നിന്ന് കണ്ണുനീര്‍ പൊഴിക്കാന്‍ ലാക്രിമല്‍ ഗ്രന്ധിക്ക് തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിരവധി എന്‍സൈമുകളും ഹോര്‍മോണുകളും ചിരിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ചിരിക്കുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിക്കും. തലച്ചോര്‍, ഹൃദയം എന്നീ പ്രധാന ഭാഗങ്ങളിലേക്ക് രക്തപ്രവാഹം വര്‍ദ്ധിക്കും. ചിരിക്കുന്നത് മസ്തിഷക കോശങ്ങളിലേക്ക് കൂടുതല്‍ ഓക്സിജന്‍ കടത്തി വിടുന്നു. ഇത് കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഇതുവഴി ഓര്‍മശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

Comments

comments

Categories: Health